Asianet News MalayalamAsianet News Malayalam

അക്ഷയതൃതീയ ദിനത്തില്‍ മാറ്റമില്ലാതെ സ്വര്‍ണവില

അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് സ്വര്‍ണവില കുറഞ്ഞ് നില്‍ക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതായി സ്വര്‍ണ വ്യാപാരികള്‍ അറിയിച്ചു.

gold rate today
Author
Thiruvananthapuram, First Published May 7, 2019, 11:18 AM IST

തിരുവനന്തപുരം: അക്ഷയതൃതീയ ദിനമായ ഇന്ന് കേരളത്തിലെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

2019 ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,281.83 ഡോളറാണ് ഇന്നത്തെ നിരക്ക്. അക്ഷയതൃതീയ ദിനത്തോടനുബന്ധിച്ച് സ്വര്‍ണവില കുറഞ്ഞ് നില്‍ക്കുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതായി സ്വര്‍ണ വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios