Asianet News MalayalamAsianet News Malayalam

ഇന്ത്യാക്കാരുടെ 'യാത്രകള്‍' എങ്ങനെയാകും ഗൂഗിള്‍ പ്രവചിക്കുന്നു: യാത്ര വിപണി പ്രതീക്ഷയില്‍

ഇന്ത്യാക്കാര്‍ 2018 ല്‍ 200 കോടി ആഭ്യന്തര, വിദേശ യാത്രകളാണ് ആകെ നടത്തിയത്. 2021 ആകുമ്പോഴേക്കും ഇന്ത്യക്കാരുടെ യാത്ര വിപണി 13,600 കോടി ഡോളറായി (9.52 ലക്ഷം കോടി രൂപ) ഉയരുമെന്നും ഗൂഗിള്‍ പറയുന്നു. 

google expectations on travel market in India
Author
Mumbai, First Published Apr 22, 2019, 10:41 AM IST

മുംബൈ: യാത്രകള്‍ ചെയ്യാനുളള താല്‍പര്യം ഇന്ത്യാക്കാര്‍ക്കിടയില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ഇന്ത്യന്‍ സഞ്ചാരികളുടെ ആഭ്യന്തര, വിദേശ യാത്രകള്‍ വരും വര്‍ഷങ്ങളില്‍ 13 ശതമാനം നിരക്കില്‍ വളരുന്നതായാണ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്‍റെ വിലയിരുത്തല്‍. ആഭ്യന്തര, വിദേശ യാത്രകള്‍ക്കായി 2018 ല്‍ ഇന്ത്യാക്കാര്‍ ചെലവഴിച്ചത് 9,400 കോടി ഡോളറാണ് (6.58 ലക്ഷം കോടി രൂപ).

ഇന്ത്യാക്കാര്‍ 2018 ല്‍ 200 കോടി ആഭ്യന്തര, വിദേശ യാത്രകളാണ് ആകെ നടത്തിയത്. 2021 ആകുമ്പോഴേക്കും ഇന്ത്യക്കാരുടെ യാത്ര വിപണി 13,600 കോടി ഡോളറായി (9.52 ലക്ഷം കോടി രൂപ) ഉയരുമെന്നും ഗൂഗിള്‍ പറയുന്നു. യാത്ര, താമസം, ഉപഭോഗം എന്നീ ഇനങ്ങളിലാണ് ഈ തുക ചെലവാക്കുക. 

2021 ഓടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിലും വര്‍ധനവുണ്ടാകും. നിലവിലുളള 25 ശതമാനത്തില്‍ നിന്ന് 35 ശതമാനമായി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങ് ഉയരുമെന്നാണ് ഗൂഗിള്‍ കണക്കാക്കുന്നത്. ഗൂഗിളിന്‍റെ കണക്കുകള്‍ ഇന്ത്യ വിദേശ സഞ്ചാര മേഖലയ്ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്.

Follow Us:
Download App:
  • android
  • ios