കൊവിഡ് കാലമായതിനാൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. 

ന്യൂയോർക്: തങ്ങളുടെ ആദ്യത്തെ റീട്ടെ‍യിൽ സ്റ്റോർ ഈ വർഷം ന്യൂയോർക്കിൽ തുറക്കുമെന്ന് ഗൂഗിൾ. ഇതിലൂടെ ഉപഭോക്താക്കൾക്ക് ഹാർഡ്‌വെയർ അടക്കമുള്ള സേവനങ്ങൾ ലഭ്യമാകും.

ആപ്പിൾ സ്റ്റോർ മാതൃകയിലാണ് വമ്പൻ പദ്ധതിയുമായി ഗൂഗിൾ മുന്നോട്ട് പോകുന്നത്. ഈ സ്റ്റോറിൽ ഉപഭോക്താക്കൾക്ക് ബ്രൗസ് ചെയ്യാനും ഗൂഗിളിന്റെ ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കും. പിക്സൽ ഫോണുകൾ മുതൽ നെസ്റ്റ് പ്രൊഡക്ട്സ് വരെയും ഫിറ്റ്ബിറ്റ് ഡിവൈസ് മുതൽ പിക്സൽബുക്ക് വരെയും ഗൂഗിളിന്റെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും സ്റ്റോറിൽ ആസ്വദിക്കാനാവും.

കൊവിഡ് കാലമായതിനാൽ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. സ്റ്റോറിനകത്ത് ഒരു സമയത്ത് പ്രവേശിക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തും. സാമൂഹിക അകലം പാലിക്കൽ, കൈകൾ ശുചിയാക്കൽ, മാസ്ക് ധരിക്കൽ തുടങ്ങിയ നിയന്ത്രണം ഉണ്ടാവും. 20 വർഷമായി ന്യൂയോർക്കിലുള്ള ഗൂഗിളിന്, റീട്ടെ‍യിൽ സ്റ്റോർ ഒരു പുതിയ തുടക്കമാണ്. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തി പദ്ധതി വ്യാപിപ്പിക്കാനാണ് സാധ്യത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona