ദില്ലി: സ്വര്‍ണത്തിന്റെ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന കണക്കിൽപ്പെടാത്ത സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഗോള്‍ഡ് ആംനെസ്റ്റി സ്കീം പോലെയുളള പദ്ധതികളൊന്നും പരിഗണിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

പൊതുജനത്തിനായി ആംനെസ്റ്റി പദ്ധതി ആരംഭിക്കാനുള്ള നീക്കത്തെ സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾക്കിടയിലാണ് ഈ വിശദീകരണം പുറത്ത് വരുന്നത്. ഇത്തരം പദ്ധതികളൊന്നും വകുപ്പിന്‍റെ പരിഗണനയില്‍ ഇല്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.  

കളളപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്വര്‍ണം പിടികൂടാനും, തുടര്‍ന്ന് ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാനുമായി സര്‍ക്കാര്‍ ഗോള്‍ഡ് ആംനെസ്റ്റി സ്കീം പ്രഖ്യാപിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.