ദില്ലി: ഡിസംബർ മാസം നാലിന് അവസാനിച്ച ദ്വൈവാരത്തിൽ രാജ്യത്തെ ബാങ്ക് വായ്പ 5.73 ശതമാനം വർധിച്ച് 105.04 ലക്ഷം കോടി രൂപയായി. ബാങ്ക് നിക്ഷേപങ്ങൾ 11.34 ശതമാനം വർധനയോടെ 145.92 ലക്ഷം കോടി രൂപയായി. റിസർവ് ബാങ്കിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുളളത്. 

പോയ വർഷം ഡിസംബർ ആറിന് അവസാനിച്ച ദ്വൈവാരത്തിൽ ഇവ യഥാക്രമം, ബാങ്ക് വായ്പ 99.35 ലക്ഷം കോടിയും നിക്ഷേപങ്ങൾ 131.06 ലക്ഷം കോടിയും ആയിരുന്നു. 2020 ൽ നവംബർ 20 ന് അവസാനിച്ച ദ്വൈവാരത്തിൽ ബാങ്ക് വായ്പ 104.34 ലക്ഷം കോടിയും നിക്ഷേപം 143.70 ലക്ഷം കോടിയും ആയിരുന്നു. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വർധന യഥാക്രമം 5.82 ശതമാനവും 10.89 ശതമാനവുമായിരുന്നു.