ദില്ലി: എല്ലാ ലോട്ടറികള്‍ക്കും ഇനി 28 ശതമാനം ജിഎസ്ടി. സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം ജിഎസ്ടി എന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം എടുത്തത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയായ 38മത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലായിരുന്നു തീരുമാനം.

മഹാരാഷ്ട്ര മധ്യപ്രദേശ്, കേരളം പശ്ചിമ ബംഗാൾ ദില്ലി പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ തീരുമാനത്തെ എതിർത്തു. ജിഎസ്ടി കൗണ്‍സിലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടെടുപ്പിലൂടെ ഒരു നികുതി സ്ലാബ് നിര്‍ണയം നടത്തുന്നത്.