ദില്ലി: സാമ്പത്തിക ഉത്തേജനത്തിന് കൂടുതൽ നികുതി ഇളവുകൾ ആലോചിക്കുന്നതിനുള്ള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഗോവയിൽ നടക്കും. ടൂറിസം മേഖലയ്ക്കുള്ള ഇളവുകളാണ് പരിഗണനയിൽ എന്നാണ് സൂചന. 

7500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടക്യ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല. കാർ ഉൾപ്പടെ ഉള്ള വാഹനങ്ങൾക്കുള്ള 28 ശതമാനം നികുതി 18 ശതമാനം ആക്കണം എന്നാണ് വാഹന നിർമാതാക്കൾ ആവശ്യപ്പെട്ടത്. ലോട്ടറി നികുതി 28 ശതമാനമായി ഉയര്‍ത്താനുള്ള ശുപാര്‍ശയും യോഗത്തിന്‍റെ പരിഗണനയിലുണ്ട്.