ദില്ലി: സംയോജിത ജിഎസ്ടി ഒത്തുതീർപ്പുകള്‍ക്കായുളള മന്ത്രിമാരുടെ സംഘത്തെ (ജിഒഎം) പുന:സംഘടിപ്പിച്ചു. ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയെ ജിഒഎമ്മിന്‍റെ കൺവീനറായി നിയമിക്കുകയും ചെയ്തു.

ധനമന്ത്രി നിർമ്മല സീതാരാമൻ കൺവീനറായിരിക്കുമെന്ന് കൗൺസിൽ ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ജിഎസ്ടി നഷ്ടപരിഹാരത്തെ സംബന്ധിച്ചതും സംയോജിത ജിഎസ്ടിയുമായി ബന്ധപ്പെട്ടതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ജിഒഎമ്മിന്‍റെ ചുമതലകള്‍. 

ജിഒഎം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടത് ജിഎസ്ടി കൗണ്‍സിലിനാണ്. കൗണ്‍സിലിന്‍റെ അധ്യക്ഷ കേന്ദ്ര ധനമന്ത്രിയും. അതിനാല്‍ റിപ്പോര്‍ട്ട് പരിഗണിക്കേണ്ട വ്യക്തി തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്ന അവസ്ഥ ഒഴുവാക്കാനാണ് സുശീല്‍ മോദിയെ കണ്‍വീനറാക്കിയത്.