ദില്ലി: ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ജി എസ് ടി കൗണ്‍സിലിന്‍റേതാണ് തീരുമാനം. 

5 കോടിക്ക് മുകളിൽ വിറ്റുവരവുള്ളവർക്ക് ജൂലൈ 31 വരെയും രണ്ട് മുതൽ അഞ്ച് കോടി വരെയുള്ളവർക്ക് ഓഗസ്റ്റ് 31 വരെയുമാണ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വിറ്റുവരവ് രണ്ട് കോടിയിൽ താഴെ ഉള്ളവർക്ക് സെപ്തംബർ 30 വരെയും ജി എസ് ടി റിട്ടേണ്‍ സമര്‍പ്പിക്കാം.