Asianet News MalayalamAsianet News Malayalam

ദിവസങ്ങൾക്കുള്ളിൽ ഭണ്ടാരത്തിൽ അഞ്ചര കോടി, ഈ ഭണ്ഡാരത്തിലും കോടിയിലേറെ! സ്വർണം വേറെ, ഗുരുവായൂർ ക്ഷേത്രം വരവ്

ഇ ഭണ്ഡാര വരവ് 1 കോടി 76 ലക്ഷം രൂപയാണ്

Guruvayur Temple donation box november month collection kanikka vanji latest news asd
Author
First Published Nov 16, 2023, 8:42 PM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2023 നവംബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് അഞ്ചര കോടിയോളം രൂപ. കൃത്യമായി പറഞ്ഞാൽ 53254683 രൂപയാണ് ലഭിച്ചത്. 2 കിലോയിലധികം സ്വ‍ർണവും ലഭിച്ചു. കൃത്യമായി പറഞ്ഞാൽ 2 കിലോ 352 ഗ്രാം 600 മില്ലിഗ്രാം സ്വർണമാണ് ലഭിച്ചത്. 12 കിലോ 680 ഗ്രാം വെള്ളിയും ലഭിച്ചു.

അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിലെ മഴ സാഹചര്യം മാറി; വീണ്ടും ജാഗ്രത നിർദ്ദേശം, 2 ജില്ലകളിൽ യെല്ലോ

ഇ ഭണ്ഡാര വരവ് 1 കോടി 76 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി ഒക്ടോബർ 9  മുതൽ നവംബർ 5 വരെയുള്ള തിയതികളിലായാണ് 176727രൂപ ലഭിച്ചത്. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കുകളാണ് ഇത്. ഡി എൽ ബി ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണാനുള്ള ചുമതലയുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിലെ കണക്കെടുപ്പിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത ഭണ്ഡാരത്തിനകത്ത് നിരോധിച്ച നോട്ടുകളും ഉണ്ട് എന്നതാണ്. 2023 നവംബർ മാസത്തെ എണ്ണൽ പൂർത്തിയായപ്പോൾ പിൻവലിച്ച 2000 ത്തിന്‍റെയും നിരോധിച്ച 1000, 500 രൂപയുടെയും നോട്ടുകളാണ് നിരവധി കണ്ടെത്തിയത്. ഇത്തരത്തിലുള്ള മൊത്തം 2 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകളാണ് ഭണ്ടാരത്തിനകത്ത് ഉണ്ടായിരുന്നതെന്നാണ് ഗുരുവായൂർ ക്ഷേത്രം അധികൃതർ പറയുന്നത്. ഇത് സംബന്ധിച്ച കൃത്യം കണക്കും ഗുരുവായൂർ ക്ഷേത്രം അധികൃതർ പങ്കുവച്ചിട്ടുണ്ട്. ആർ ബി ഐ പിൻവലിച്ച രണ്ടായിരം രൂപയുടെ 56 കറൻസിയാണ് കാണിക്കവഞ്ചിയിൽ നിന്നും ലഭിച്ചത്. നേരത്തെ തന്നെ നിരോധിച്ച ആയിരം രൂപയുടെ 47 കറൻസിയും ഭണ്ഡാരത്തിലുണ്ടായിരുന്നു. ആയിരം രൂപ നോട്ടിനൊപ്പം നിരോധിച്ച പഴയ അഞ്ഞൂറിന്‍റെ നോട്ടുകൾക്കും കുറവില്ല. പഴയ അഞ്ഞൂറിന്‍റെ 60 കറൻസി ലഭിച്ചെന്നും ഗുരുവായൂർ ക്ഷേത്രം അധികൃതർ വ്യക്തമാക്കി. 56 രണ്ടായിരം നോട്ടുകൾക്ക് മൊത്തം ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വരും. ആയിരത്തിന്‍റെ 47 നോട്ടുകളുടെ മൂല്യം നാൽപ്പത്തി ഏഴായിരവും 60 അഞ്ഞൂറിന്‍റെ നോട്ടുകൾക്ക് മൊത്തം മുപ്പതിനായിരം മൂല്യവും വരും. മൊത്തത്തിൽ രണ്ട് ലക്ഷം രൂപയുടെ നോട്ടുകളാണ് ഇത്തരത്തിൽ ഉപയോഗിക്കാൻ പറ്റാത്തതായി ഉള്ളതെന്നാണ് കണക്ക്.

2 ലക്ഷം, രണ്ടായിരവും ആയിരവും! ശ്ശെടാ, ആരെടാ അത്... ഗുരുവായൂർ ഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളും നിറയെ!

Follow Us:
Download App:
  • android
  • ios