Asianet News MalayalamAsianet News Malayalam

ഇത്തവണ നിർമ്മല സീതാരാമൻ ഹൽവ വിളമ്പുമോ? എന്തിനാണ് ബജറ്റിന് മുൻപ് മധുരം?

പാർലിമെന്റിൽ ധനമന്ത്രി ഹൽവ വിളമ്പുന്നത് എന്തിനാണ്? ഹൽവ കഴിച്ചുകഴിഞ്ഞാൽ ഉദ്യോഗസ്ഥർ പിന്നെ പുറത്തേക്കില്ല, ഫോൺ ഉപയോഗിക്കാനോ ജിമെയിൽ ഉപയോഗിക്കാനോ അനുവാദമില്ല 
 

Halwa Ceremony 2023 What Is The Relevance
Author
First Published Jan 10, 2023, 12:06 PM IST

ദില്ലി: ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങൾക്ക് എന്തെങ്കിലും മധുരം കഴിക്കുന്ന രീതി പതിവുണ്ട്. എന്നാൽ പാർലിമെന്റിൽ ധനമന്ത്രി ഹൽവ വിളമ്പുന്നത് എന്തിനാണ്?  ബജറ്റ് പ്രവർത്തനങ്ങളുടെ ഔദ്യോഗിക തുടക്കമായി ഇതിനെ വിശേഷിപ്പിക്കാം കാലങ്ങളായി പാർലിമെന്റിൽ  നടന്നുവരുന്നൊരു ആചാരമാണ് 'ഹൽവ സെറിമണി'. ബജറ്റ് പ്രവർത്തനങ്ങളുടെ മുന്നോടിയായി കേന്ദ്ര ധനമന്ത്രി  ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഹൽവ പാചകം ചെയ്ത് വിതരണം ചെയ്യും. 

എല്ലാ വർഷവും, പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, ഹൽവ ചടങ്ങ് സംഘടിപ്പിക്കും. ധനമന്ത്രിയുടെയും ബജറ്റ് നിർമ്മാണത്തിൽ പങ്കെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുക. പാർലമെന്റിലെ നോർത്ത് ബ്ലോക്കിലാണ് പതിവായി ഹൽവ ചടങ്ങ് നടത്താറുള്ളത്. ബജറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്ന മുഴുവൻ ജീവനക്കാർക്കും ഹൽവ വിതരണം ചെയ്യും. 

എന്നാൽ 2022 ൽ ഈ ചടങ്ങ് നടത്തിയിട്ടില്ല. പകർച്ചവ്യാധി കണക്കിലെടുത്ത് ചടങ്ങായി നടത്തിയില്ലെങ്കിലും ഹൽവ ചടങ്ങിന് പകരം  ഉദ്യോഗസ്ഥര്ക്കും ജീവനക്കാർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തിരുന്നു. കോവിഡ് കേസുകൾ നിയന്ത്രത്തിലായതോടെ ഈ വർഷം പാർലിമെന്റിൽ ബജറ്റിന് മുന്നോടിയായി ഹൽവ ചടങ്ങ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ജീവനക്കാരെ 'ലോക്ക്-ഇൻ' ചെയ്യുന്നത് എന്തിനാണ്? 

ഹൽവ ചടങ്ങിന് ശേഷം ബജറ്റ് തയ്യാറാക്കുന്നതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരെ പാർലിമെന്റിൽ അടച്ചിടും. ഇവർക്ക് പിന്നീട് ബജറ്റ് അവതരണം കഴിയുന്നത് വരെ പുറത്തിറങ്ങാനോ വീടുകളിലേക്ക് പോകണോ സാധിക്കുകയില്ല മാത്രമല്ല ജിമെയിൽ, സോഷ്യൽ മീഡിയ എന്നൊന്നും ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. ഒപ്പം ഫോണും ഉപയോഗിക്കാൻ സാധിക്കില്ല. ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണു ഇത്തരത്തിൽ ഉദ്യോഗസ്ഥരെ 'ലോക്ക് ഇൻ' ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം പുറത്ത് പോകാൻ അനുമതി ഉണ്ടാകും. 

Follow Us:
Download App:
  • android
  • ios