Asianet News MalayalamAsianet News Malayalam

എച്ച്ഡിഎഫ്സി ബാങ്കിന് 10 കോടി രൂപ പിഴ ശിക്ഷ വിധിച്ച് റിസർവ് ബാങ്ക്

കോഴിക്കോട് കല്ലായിലെ ഫ്ലാറ്റിൽനിന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തിയ  കേസിൽ ഒരു രാജസ്ഥാൻ സ്വദേശി കൂടി അറസ്റ്റിൽ. കൂട്ടു പ്രതിയായ രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങിനെ (24 ) ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 170 ഗ്രാമോളം സ്വർണ്ണാഭരണങ്ങളും കണ്ടെടുത്തു

HDFC Bank fined Rs 10 crore by RBI in car loan case
Author
Kerala, First Published May 29, 2021, 11:20 PM IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന് പത്ത് കോടി രൂപ റിസർവ് ബാങ്ക് പിഴയിട്ടു. തെറ്റായ രീതിയിൽ കാർ ലോണുകൾ വിറ്റഴിച്ച കേസിലാണ് പിഴ. നിശ്ചിത കമ്പനിയിൽ നിന്ന് ജിപിഎസ് ഡിവൈസ് വാങ്ങണമെന്ന് ബാങ്ക് നിർബന്ധിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. 

ഈ പരാതി വലിയ വാർത്തയായതിന് പിന്നാലെ കാരണക്കാരായ ആറ് ജീവനക്കാരെ എച്ച്ഡിഎഫ്സി ബാങ്ക് മാനേജ്മെന്റ് ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ബാങ്കിന്റെ വാഹന വായ്പാ വിഭാഗത്തിന്റെ തലവനായിരുന്ന അശോഖ് ഖന്നയും സ്ഥാനമൊഴിയേണ്ടി വന്നു. കമ്പനിയുടെ അഭിമാനത്തിനും ബാങ്ക് രംഗത്തെ സത്പേരിനും കളങ്കം വരുത്തിവെച്ച നടപടിയായിരുന്നു ഇത്.

റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ ഈ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് നടപടിയെടുത്തത്. ഇതുമായി ബന്ധപ്പെട്ട കാരണം കാണിക്കൽ നോട്ടീസും വ്യക്തിഗത വിചാരണക്കിടെ രേഖപ്പെടുത്തിയ മൊഴികളും അടിസ്ഥാനമാക്കി ആരോപണങ്ങൾ ശരിയാണെന്ന് റിസർവ് ബാങ്കിന് വ്യക്തമാവുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios