തിരുവനന്തപുരം: സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 28,080 രൂപയും ഗ്രാമിന് 3,510 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെയും  വില ഇതേ രീതിയില്‍ തന്നെ ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. സെപ്തംബര്‍ 13-ന് പവന് 27,880 രൂപയും ഗ്രാമിന് 3,485 രൂപയുമായിരുന്നു വില. ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്.