മുംബൈ: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വന്‍ വ‍ർധന. ഒക്ടോബറിൽ യാത്ര ചെയ്തത് 12.3 ദശലക്ഷം പേരെന്ന് ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). കഴിഞ്ഞ വർഷത്തേക്കാൾ നാല് ശതമാനത്തിന്‍റേതാണ് വർധന.

ഒക്ടോബറിൽ 12.3 ദശലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിനേക്കാൾ നാല് ശതമാനം വർധനയാണിത്. തുടർച്ചയായി നാല് മാസം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിന് ശേഷമാണ് ഒക്ടോബർ മാസത്തിൽ വർധന വന്നിരിക്കുന്നത്. സെപ്തംബറിൽ 11.5 ദശലക്ഷം, ഓഗസ്റ്റിൽ 11.7 ദശലക്ഷം, ജൂലൈയിൽ 11.9, ജൂണിൽ 12 ദശലക്ഷം എന്നിങ്ങനെയാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ കണക്ക്. ഇൻഡിഗോ വിമാനക്കമ്പനി വഴിയാണ്  5.84 ദശലക്ഷം പേർ യാത്ര ചെയ്തത്.