"അത്ഭുതം, ശാസ്ത്രം, യുക്തിസഹമായ ചിന്ത എന്നിവയിൽ നിന്നാണ് ശാസ്ത്രം ആരംഭിക്കുന്നത്"

​ഗിണ്ടി: തമിഴ്നാട്ടിലെ ​ഗിണ്ടി ഹിന്ദുസ്ഥാൻ ഇന്റർനാഷണൽ സ്‌കൂൾ സംഘടിപ്പിച്ച "യുറീക്ക - സ്റ്റീം എക്സിബിഷൻ 2019" ലെ പ്രദർശന വസ്തുക്കൾ വിദ്യാർത്ഥികൾക്ക് ആവേശമായി. എക്സിബിഷനിലെ ഓരോ സൃഷ്ടിയും നാം ജീവിക്കുന്ന സമൂഹവുമായി എങ്ങനെ ഇടപഴകുന്നുവെന്ന് തിരിച്ചറിയുന്നതിന് സഹായകരമായിരുന്നു. 

സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ആർട്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെല്ലാം കലാ ചാതുരിയോടെ സമന്വയിപ്പിക്കുകയായിരുന്നു സ്റ്റീം എക്സിബിഷന്റെ ലക്ഷ്യം.

വിദ്യാർത്ഥികൾക്കിടയിൽ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ആർട്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ വ്യക്തമായ ധാരണ സൃഷ്ടിക്കുകയായിരുന്നു ഈ പ്രത്യേക എക്സിബിഷന്റെ ലക്ഷ്യം.

ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന വിരമിച്ച ഇസ്‌റോ ശാസ്ത്രജ്ഞനായ പ്രൊഫ. വി. രാമമൂർത്തി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അഭിസംബോധന ചെയ്തു. ഹിന്ദുസ്ഥാൻ ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ എങ്ങനെ വികസിപ്പിക്കാമെന്നും എങ്ങനെ സജീവമായിരിക്കാമെന്നും മനസിലാക്കുന്നതിനുള്ള ഒരു അനുഗ്രഹീതമായ വേദിയാണിതെന്നും അദ്ദേഹം പറഞ്ഞു.