കോവിഡിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ തിരികെ കൊണ്ടുവരാൻ 500,000 സൗജന്യ വിമാന ടിക്കറ്റുകൾ നല്കാൻ ഹോങ്കോംഗ്. യാത്ര ചെയ്യാൻ അറിയേണ്ട കാര്യങ്ങൾ
കോവിഡ് മഹാമാരി തകർത്ത ടുറിസം വ്യവസായത്തെ തിരിച്ചു പിടിക്കാൻ സൗജന്യ വിമാന ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് ഹോങ്കോംഗ്. വിനോദ സഞ്ചാരികളെ തിരികെ കൊണ്ടുവരാൻ അഞ്ച് ലക്ഷത്തോളം വിമാന ടിക്കറ്റുകളാണ് ഹോങ്കോംഗ് സൗജന്യമായി നൽകുക.
ചൈനയുടെ 'സീറോ-കോവിഡ്' നയങ്ങൾ പിന്തുടർന്നതിനാൽ അടുത്തിടെ വരെ ഹോങ്കോങ്ങിൽ ലോകത്തിലെ ഏറ്റവും കഠിനമായ ക്വാറന്റൈൻ നിയമങ്ങൾ ഉണ്ടായിരുന്നു. ഇത് വിനോദ സഞ്ചാരികളെ ഹോങ്കോങ്ങിൽ നിന്നും അകറ്റി. എന്നാൽ ഇനി മുതൽ ഹോങ്കോങ്ങിലേക്ക് യാത്ര ചെയ്യാൻ ഇനി ക്വാറന്റൈൻ ആവശ്യമില്ല.
Read Also: ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും; പുതിയ തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ
കോവിഡിൽ മുങ്ങിയ വിനോദ സഞ്ചാര മേഖലയെ ഉണർത്താനായി ശ്രമിക്കുന്നുണ്ടെന്നും സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു എന്നും ഹോങ്കോങ്ങിന്റെ എയർപോർട്ട് അതോറിറ്റി വക്താവ് പറഞ്ഞു. ഇതിനായി 254.8 ദശലക്ഷം ഡോളർ ചെലവഴിക്കാൻ പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
2020-ൽ വ്യോമയാന വ്യവസായത്തെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഹോങ്കോംഗിലെ എയർലൈനുകളിൽ നിന്ന് ഏകദേശം 500,000 വിമാന ടിക്കറ്റുകൾ മുൻകൂട്ടി വാങ്ങിയതായും എയർപോർട്ട് അതോറിറ്റി വക്താവ് വ്യക്തമാക്കി.
Read Also: ഡിജിറ്റൽ രൂപയുമായി ആർബിഐ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കാം
ഹോങ്കോങ്ങിനെ വീണ്ടും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയർത്താനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും നടപടികൾ ഉണ്ടാകുമെന്ന് ഹോങ്കോങ്ങിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ പറഞ്ഞു.
അതേസമയം, ഹോട്ടൽ ക്വാറന്റൈൻ എടുത്തുകളഞ്ഞെങ്കിലും, ഹോങ്കോങ്ങിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രീ-ഫ്ലൈറ്റ് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, നെഗറ്റീവ് പിസിആർ ടെസ്റ്റ്, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. മാത്രമല്ല, യാത്രക്കാർ, നഗരത്തിൽ പ്രവേശിച്ചതിന് ശേഷം, മൂന്ന് ദിവസത്തെ സ്വയം നിരീക്ഷിക്കേണ്ടതുണ്ട്, ഈ സമയത്ത് അവർ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനോ ബാറുകൾ സന്ദർശിക്കുന്നതിനോ വിളക്കുകൾ നേരിടേണ്ടി വരും.
Read Also: ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്
