കുട്ടികൾക്ക് പാൻ കാർഡ് ആവശ്യമുണ്ടോ? എങ്ങനെ അപേക്ഷിക്കാം
വ്യക്തികൾക്ക് മാത്രമല്ല, കോർപ്പറേഷനുകൾ, സംഘടനകൾ, പ്രാദേശിക സർക്കാരുകൾ എന്നിവയുൾപ്പെടെ നികുതി അടയ്ക്കുന്ന എല്ലാവർക്കും പാൻ കാർഡ് ആവശ്യമാണ്.

രാജ്യത്തെ പൗരന്റെ ഏറ്റവും പ്രധാനമായ സാമ്പത്തിക രേഖയാണ് പാൻ കാർഡ്. നികുതി അടയ്ക്കുന്ന ഓരോ ഇന്ത്യൻ പൗരനും പെർമനന്റ് അക്കൗണ്ട് നമ്പർ എന്ന പേരിൽ 10 അക്ക തിരിച്ചറിയൽ നമ്പർ നൽകിയിട്ടുണ്ട്. വ്യക്തികൾക്ക് മാത്രമല്ല, കോർപ്പറേഷനുകൾ, സംഘടനകൾ, പ്രാദേശിക സർക്കാരുകൾ എന്നിവയുൾപ്പെടെ നികുതി അടയ്ക്കുന്ന എല്ലാവർക്കും പാൻ കാർഡ് ആവശ്യമാണ്.
പ്രായപൂർത്തിയാകാത്തവർക്കും പാൻ കാർഡിന് അപേക്ഷിക്കാമോ? അതെ, പ്രായപൂർത്തിയാകാത്ത ഒരാൾക്കും പാൻ കാർഡ് ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിൽ ഐടിആർ ഫയലിംഗുകൾക്ക് പ്രായ പരിധിയില്ല. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് അവന്റെ അല്ലെങ്കിൽ അവളുടെ പ്രതിമാസ വരുമാനം 2000 രൂപയിൽ കൂടുതലാണെങ്കിൽ ഐടിആർ സമർപ്പിക്കാം. ഐടിആർ ഫയൽ ചെയ്യുന്നതിന് പാൻ കാർഡ് ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. അതിനാൽ തന്നെ പാൻ കാർഡിന് അപേക്ഷിക്കേണ്ടതിനുള്ള പ്രായപരിധി ആദായനികുതി വകുപ്പ് നിശ്ചയിച്ചിട്ടില്ല.
ALSO READ: വജ്രവും സ്വർണ്ണവും മാണിക്യവും കൊണ്ട് അലങ്കാരം; ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ പേന
പ്രായപൂർത്തിയാകാത്തവരുടെ പാൻ കാർഡ് എപ്പോഴാണ് ആവശ്യമായി വരുന്നത്?
മാതാപിതാക്കൾ കുട്ടികളുടെ പേരിൽ നിക്ഷേപം നടത്തുകയും കുട്ടിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോൾ പാൻ കാർഡ് ആവശ്യമായി വരുന്നു.
പ്രായപൂർത്തിയാകാത്തവരുടെ പാൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം?
മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ കുട്ടിക്കുവേണ്ടി പാൻ കാർഡിന് അപേക്ഷിക്കാം. പാൻ കാർഡ് ലഭിച്ചു കഴിഞ്ഞാൽ കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ പാൻ കാർഡ് അപ്‌ഡേറ്റിനായി ഒരു അപേക്ഷ സമർപ്പിക്കണം.
ALSO READ: അക്കൗണ്ടുകളിൽ നിന്നും പണം തട്ടാനാകില്ല; ആധാർ കാർഡ് ലോക്ക് ചെയ്യാം
പാൻ അപേക്ഷകൾക്കുള്ള നടപടിക്രമം:
ഘട്ടം 1: NSDL വെബ്സൈറ്റ് തുറക്കുക.
ഘട്ടം 2: ഫോം 49A പൂരിപ്പിക്കുക.
ഘട്ടം 3: മാതാപിതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടെ, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. മാതാപിതാക്കളുടെ ഒപ്പുകൾ അപ്‌ലോഡ് ചെയ്യുക
ഘട്ടം 4: 107 രൂപ അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. സമർപ്പിക്കുക ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഒരു അക്‌നോളജ്‌മെന്റ് നമ്പർ നൽകും, അത് അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ ഉപയോഗിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം