കൈയ്യിൽ ധാരാളം പണം ഉണ്ടെങ്കിൽ മാത്രം നിക്ഷേപത്തിലേക്ക് കടക്കാം എന്ന ചിന്തിക്കരുത്, മികച്ച രീതിയിൽ എങ്ങനെ നിക്ഷേപിക്കാം എന്നറിയേണ്ടത് വളരെ പ്രധാനമാണ്. 

വിവിധ സാധ്യതകൾ തേടി ദുബായിലേക്ക് ചേക്കേറുന്ന പ്രവാസികൾ പലപ്പോഴും മികച്ച നിക്ഷേപ മാർഗങ്ങൾ തേടാറുണ്ട്. എങ്ങനെ മികച്ച രീതിയിൽ നിക്ഷേപം വളർത്തിയെടുക്കാം എന്നുള്ളത് പലർക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. ബോണ്ടുകളിലും മ്യുച്ചൽ ഫണ്ടുകളിലും ഓഹരികളിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ മികച്ച രീതിയിൽ എങ്ങനെ നിക്ഷേപിക്കാം എന്നറിയേണ്ടത് വളരെ പ്രധാനമാണ്. 

ചെറിയ തുകകൾ നിക്ഷേപിച്ച് തുടങ്ങാം 

കൈയ്യിൽ ധാരാളം പണം ഉണ്ടെങ്കിൽ മാത്രം നിക്ഷേപത്തിലേക്ക് കടക്കാം എന്ന ചിന്തിക്കരുത്. നിക്ഷേപം ആരംഭിക്കണമെന്നുണ്ടെങ്കിൽ കൈയ്യിൽ ധാരാളം പണം ഉണ്ടാകണമെന്നില്ല. ചെറിയ തുകകൾ വരെ നിക്ഷിപിച്ച് തുടങ്ങാം. 100 ദിർഹം, 500 ദിർഹം, 1000 ദിർഹം, 5000 ദിർഹം എന്നിങ്ങനെ നിക്ഷേപ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. 

ഓട്ടോമേഷൻ അപ്ലിക്കേഷനുകൾ 

നിക്ഷേപിക്കുമ്പോൾ കൃത്യമായി തിയ്യതിയും സമയവും ഓർത്തുവെച്ച് നിക്ഷേപിക്കുന്നതിനേക്കാൾ നല്ലത് ഓട്ടോമാറ്റിക്കായി നിങ്ങളുടെ അക്കൗണ്ടിൽ നിന്നും ഒരു നിശ്ചിത തുക എല്ലാ മാസവും നിക്ഷേപത്തിലേക്ക് മാറ്റുന്നതല്ലേ? അതിനായി നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ നിങ്ങളെ സഹായിക്കും. സമ്പാദ്യം അനായാസമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ തിരഞ്ഞെടുക്കുക.

ബാങ്കിന്റെ ആപ്ലിക്കേഷനുകൾ 

നിങ്ങൾ നിക്ഷേപിക്കുന്ന ബാങ്കുകൾക്ക് പണം ഓട്ടോമാറ്റിക് ആയിട്ട് സമ്പാദ്യത്തിലേക്ക് മാറ്റാൻ സഹായിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ അത് ഉപയോഗിക്കാൻ ശ്രമിക്കുക. ഓട്ടോമാറ്റിക് ആയിട്ട് പണം ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനമായിരിക്കും മികച്ചത്. 

Read Also : RBI : പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട ; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

വാർഷിക ഫീസ് എന്ന വില്ലൻ 

നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് നൽകേണ്ടി വരുന്ന ഫീസുകൾ കുറിച്ച് ധാരണ ഉണ്ടായിരിക്കണം. അതിനാൽ തന്നെ നിങ്ങളുടെ പണം എവിടെ നിക്ഷേപിക്കുന്നു എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിവേകപൂർവ്വം തിരഞ്ഞെടുക്കുക

ബോണ്ടുകളിൽ നിക്ഷേപിക്കാം 

നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബോണ്ടുകളിലും നിക്ഷേപിച്ച് തുടങ്ങാം. ബോണ്ടുകൾ ഒരു മികച്ച നിക്ഷേപ മാർഗമാണ്. ഉദാഹരണത്തിന്, ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫ് ദുബായിയുടെ (ദുബായ് ഗവൺമെന്റിന്റെ നിക്ഷേപ വിഭാഗം) ഉടമസ്ഥതയിലുള്ള സേവിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനികളുടെ ബോണ്ടിൽ നിക്ഷേപിക്കാം. ഇത് താരതമ്യേന ചെലവ് കുറഞ്ഞ നിക്ഷേപ മാർഗമായിരിക്കും. 

ത്രൈമാസ നിക്ഷേപം 

നിക്ഷേപം ആരംഭിക്കുന്നവർക്ക് പ്രതിമാസ നിക്ഷേപം എന്ന തിരഞ്ഞെടുപ്പിനേക്കാൾ നല്ലത് ത്രൈമാസത്തിൽ നടത്തുന്ന നിക്ഷേപമായിരിക്കും. ത്രൈമാസത്തിൽ വലിയ തുകകൾ നിക്ഷേപിക്കുന്നത് ഒരു മികച്ച മാർഗമാണ്. പ്രതിമാസത്തിലെ ചെറിയ തുകകൾ ചേർത്തുവെച്ച് ത്രൈമാസത്തിൽ നിക്ഷേപിക്കുന്നതും നല്ലതാണ്.