കാർഡ് രഹിത പണമിടപാടുകൾ ചാർജുകളൊന്നും ഈടാക്കാതെ പ്രോസസ്സ് ചെയ്യുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.
ദില്ലി : രാജ്യത്തെ എല്ലാ ബാങ്കുകളുടെയും (Bank) എടിഎമ്മിൽ (ATM) നിന്ന് ഇനി മുതൽ കാർഡ് ഇല്ലാതെയും (Card-less) പണം വലിക്കാം. കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാൻ എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റർമാരോടും റിസർവ് ബാങ്ക്(Reserve Bank of India) ആവശ്യപ്പെട്ടു. എല്ലാ എടിഎമ്മുകളിലും ഇനി മുതൽ ഐസിസിഡബ്ല്യു (Interoperable Card-less Cash Withdrawal) ലഭ്യമാക്കാനാണ് ആർബിഐ നിർദേശം.
കാർഡ് രഹിത പണമിടപാടുകൾ ചാർജുകളൊന്നും ഈടാക്കാതെ പ്രോസസ്സ് ചെയ്യുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. എല്ലാ ബാങ്കുകളുമായും എടിഎം നെറ്റ്‌വർക്കുകളുമായും ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് സുഗമമാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഐസിസിഡബ്ല്യു ഇടപാടുകൾക്കുള്ള പിൻവലിക്കൽ പരിധികൾ എടിഎം പിൻവലിക്കലുകളുടെ പരിധിക്ക് അനുസൃതമായിരിക്കും എന്നും ആർബിഐ വ്യക്തമാക്കി.
RBI : ആറ് ബാങ്കിംഗ് ലൈസൻസ് അപേക്ഷകൾ തള്ളി ആർബിഐ.
ദില്ലി : ചെറുതും വലുതുമായ ബാങ്കുകൾ സ്ഥാപിക്കുന്നതിനായുള്ള, ബാങ്ക് ലൈസൻസിനായി (Bank licence) അപേക്ഷിച്ച ആറ് സ്ഥാപനങ്ങളുടെ അപേക്ഷകള്‍ റിസര്‍വ് ബാങ്ക് (Reserve bank of India )തള്ളി. ഈ സ്ഥാപനങ്ങളുടെ അപേക്ഷകൾ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അപേക്ഷകൾ നിരസിച്ചതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു.
Read Also : Palm oil : ചൂടാറി പാചക എണ്ണ വില; ഇനി അടുക്കള ചെലവ് കുറയും
യുഎഇ എക്‌സ്‌ചേഞ്ച് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (UAE Exchange and Financial Services Ltd), റെപ്‌കോ ബാങ്ക്(REPCO Bank), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ് ( Chaitanya India Fin Credit Pvt. Ltd), പങ്കജ് വൈഷ്(Pankaj Vaish), വി സോഫ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ( VSoft Technologies Pvt. Ltd), കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (Calicut City Service Co-operative Bank) എന്നിവയുടെ അപേക്ഷകളാണ് ആർബിഐ തള്ളിയത്. മുൻ ഡെപ്യൂട്ടി ഗവർണർ ശ്യാമള ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സ്റ്റാൻഡിങ് എക്‌സ്‌റ്റേണൽ അഡൈ്വസറി കമ്മിറ്റിയാണ് സ്ഥാപനങ്ങളുടെ ഈ അപേക്ഷകൾ നിരസിക്കാൻ തീരുമാനിച്ചത്.
Read Also : Gold price today : ചൂടുപിടിച്ച് സ്വർണവില; തുടച്ചയായ രണ്ടാം ദിവസവും വർധന
ബാങ്ക് രൂപീകരിക്കുന്നതിനായി 'ഓണ്‍ ടാപ്പ്' ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആർബിഐക്ക് 11 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിൽ ആറെണ്ണമാണ് റിസർവ് ബാങ്ക് ഇപ്പോൾ തള്ളിയിരിക്കുന്നത്. ബാക്കിയുള്ളവ പരിശോധിച്ച് വരികയാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. കോസ്മിയ ഫിനാൻഷ്യൽ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വെസ്റ്റ് എൻഡ് ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്, അഖിൽ കുമാർ ഗുപ്ത, ദ്വാര ക്ഷേത്രീയ ഗ്രാമിൻ ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അപേക്ഷകളാണ് പരിഗണനയിലുള്ളതെന്ന് ആർബിഐ അറിയിച്ചു.
