നിലവിൽ എത്ര വായ്പ ഉണ്ടെന്നു കൃത്യമായി പരിശോധിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
ഒരിക്കലെങ്കിലും വായ്പ എടുക്കാത്തവർ കുറവായിരിക്കും. എന്നാൽ ഒന്നിലധികം വായ്പ ഒരേ സമയം എടുത്ത ഒരാളാണെങ്കിൽ എങ്ങനെ ഇതെല്ലം കൂടി ഒരുമിച്ച് കൈകാര്യം ചെയ്യും? കടങ്ങൾ കൃത്യമായി തിരിച്ച അടച്ചില്ലെങ്കില് ബുദ്ധിമുട്ടിലാകും. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ സാമ്പത്തിക കാര്യങ്ങൾ പിന്നീട് ബുദ്ധിമുട്ടിലായേക്കും. നിലവിൽ എത്ര വായ്പ ഉണ്ടെന്നു കൃത്യമായി പരിശോധിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
നിങ്ങളുടെ പേരിൽ അനധികൃത ഇടപാടുകൾ എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന പരിശോധിക്കാൻ ഇതുവഴി കഴിയും.
നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണ ഇതുവഴി ലഭിക്കും.
ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാനും ഈ വായ്പകളെ കുറിച്ച് അറിയുന്നത് നല്ലതാണ്. കാരണം കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നതിലൂടെ പുതിയ വായ്പകൾ നേടാനാകും.
എത്ര വായ്പ ഉണ്ടെന്നു എങ്ങനെ പരിശോധിക്കാം
ഫോൺ വഴി പരിശോധിക്കാം:
വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് നൽകിയ ഫോൺ നമ്പർ, അതായത്, അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഫോൺ നമ്പർ വഴി എത്ര വായ്പ ഉണ്ടെന്ന് അറിയാം. ഇത് എസ്എംഎസ വഴിയോ, കസ്റ്റമർ കെയർ വഴിയോ അറിയാം
റഫറൻസ് നമ്പർ:
വായ്പ അപേക്ഷ സ്വീകരിച്ചതിനു ശേഷം ഇത് പരിശോധിക്കാൻ നൽകുന്ന ഒരു തിരിച്ചറിയൽ നമ്പർ ഉണ്ട്. വായ്പ ട്രാക്ക് ചെയ്യുന്ന ഈ നമ്പർ വഴി പരിശോധിക്കാവുന്നതാണ്.
നെറ്റ് ബാങ്കിംഗ്:
ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, വായ്പാ വിശദാംശങ്ങൾ നെറ്റ് ബാങ്കിംഗ് വഴി കാണാൻ കഴിയും.
ക്രെഡിറ്റ് റിപ്പോർട്ട്ഛ
പാൻ കാർഡ് വഴി നടക്കുന്ന എല്ലാ ഇടപാടുകളും ക്രെഡിറ്റ് റിപ്പോർട്ടിൽ ഉണ്ടാകും. ഇതുവഴി എത്ര ലോണുകൾ ഉണ്ടെന്ന് പരിശോധിക്കാം
ആധാർ അല്ലെങ്കിൽ പാൻ
മിക്ക വായ്പാദാതാക്കളും വായ്പക്കാർക്ക് അവരുടെ ആധാർ അല്ലെങ്കിൽ പാൻ നമ്പർ നൽകും. വായ്പകൾ സാധൂകരിക്കാൻ ഔദ്യോഗിക ബാങ്കിംഗ് വെബ്‌സൈറ്റുകളും സാമ്പത്തിക പ്ലാറ്റ്‌ഫോമുകളും ഇവയാണ് ഉപയോഗിക്കുന്നത്.
