പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് ഒരു വർഷം ദൈർഘ്യമുള്ള ഈ അന്താരാഷ്ട്ര അംഗീകൃത കോഴ്സ് കുറഞ്ഞ ചെലവിൽ നാട്ടിൽ തന്നെ പഠിക്കാം എന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത.

ഇന്ത്യയിലെ ഹ്യൂമൻ ക്യാപിറ്റൽ മാനേജ്മെൻ്റ് രംഗം 2025-ൽ യുവതലമുറക്ക് മികച്ച തൊഴിൽ അവസരങ്ങൾ നൽകി വളരുകയാണ്. ഇതോടൊപ്പം കോർപ്പറേറ്റ് മേഖലയുടെ വേഗതയേറിയ വളർച്ച എച്ച്ആർ മേഖലക്ക് കൂടുതൽ പിന്തുണ നൽകുന്നു. നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെൻ്റ് ഉണ്ടെങ്കിലും, ഈ മേഖലയുടെ പ്രസക്തി എത്രത്തോളമെന്ന് പലർക്കും വ്യക്തമല്ല.

എച്ച്.ആർ മേഖല റിക്രൂട്ട്മെൻ്റിനും പേ-റോൾ കൈകാര്യം ചെയ്യലിലും മാത്രം ഒതുങ്ങുന്നതെന്ന് ചിന്തിച്ചാൽ തെറ്റി. അഡ്മിനിസ്ട്രേഷൻ മുതൽ കംപ്ലൈൻസ് വരെയുള്ള ഒരു സ്ഥാപനത്തിൻ്റെ നിർണായക ഘടകങ്ങൾ എല്ലാം ഈ മേഖല നിയന്ത്രിക്കുന്നു. അതിനാൽ പ്ലസ്ടു, ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് ഉയർന്ന തൊഴിൽ അവസരങ്ങൾക്കായി ഈ മേഖല തീർത്തും ഒരു മികച്ച ഓപ്ഷനാണ്.

അതേസമയം, മിക്ക വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്ന പരമ്പരാഗത MBA-HR കോഴ്സുകളും ശരിയായ അംഗീകാരമില്ലാത്ത 3 മുതൽ 5 മാസം വരെ കാലയളവ് വരുന്ന ഹൃസ്വകാല കോഴ്സുകളും പലരെയും ആഗ്രഹിച്ച കരിയറിലേക്ക് നയിക്കാറില്ല എന്നതാണ് യാഥാർഥ്യം. ഇത്തരം കോഴ്സുകൾക്ക് ലക്ഷങ്ങൾ ഫീസ് നൽകുമ്പോഴും HR മാനേജ്മെൻ്റ് മേഖലയെ കുറിച്ചുള്ള അടിസ്ഥാന അറിവുകൾ മാത്രം നൽകുന്ന ഈ കോഴ്സുകൾ പഠിക്കുന്നത് വഴി നല്ലൊരു കരിയറോ, മികച്ച ജോലിയോ നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കാതെ പോകുന്നു.

എച്ച്ആർ മേഖലയിൽ നല്ലൊരു കരിയർ ലക്ഷ്യമിടുന്നവർക്ക് അമേരിക്കൻ നാഷണൽ സ്റ്റാൻഡേർഡ്‌സ് (ANSI) അംഗീകാരമായ IACET അക്രെഡിറ്റേഷൻ നേടിയ ഇന്ത്യയിലെ ഏക വിദ്യഭ്യാസ സ്ഥാപനമായ ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻ്റെ എച്ച്ആർ മാനേജ്മെൻ്റ് കോഴ്സ് നല്ലൊരു ഓപ്‌ഷനാണ്. പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് ഒരു വർഷം ദൈർഘ്യമുള്ള ഈ അന്താരാഷ്ട്ര അംഗീകൃത കോഴ്സ് കുറഞ്ഞ ചെലവിൽ നാട്ടിൽ തന്നെ പഠിക്കാം എന്നതാണ് പ്രധാനപ്പെട്ട പ്രത്യേകത.

ആധുനിക സാങ്കേതിക വിദ്യകൾ, പ്രത്യേകിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), മെഷീൻ ലേണിംഗ് (ML) തുടങ്ങിയവ എച്ച്ആർ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഈ സാഹചര്യത്തിൽ ഐബിസ് എ.ഐ ടൂളുകൾ എങ്ങനെ എച്ച് ആർ മേഖലയിൽ ഉപയോഗിക്കാമെന്ന് ഈ കോഴ്സിലൂടെ പഠിപ്പിക്കുന്നു. കൂടാതെ ലീഡർഷിപ്പ്, ഡിസിഷൻ മേക്കിങ് പോലുള്ള സ്‌കിൽസ് നേടാൻ മികച്ച ട്രെയിനിങ്, ഏറ്റവും പുതിയ സിലബസ്, ദേശീയ-അന്തർദേശീയ സർട്ടിഫിക്കേഷനുകൾ, ലൈവ് വർക്ക്‌ഷോപ്പുകൾ എന്നിവ കോഴ്സിൻ്റെ മറ്റ് സവിശേഷതകളാണ്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ആഗോളതലത്തിൽ HR അസിസ്റ്റൻ്റ് മുതൽ HR മാനേജർ വരെയുള്ള ജോലികൾ ആഗോളതലത്തിൽ ലഭിക്കാനാകും.

ഐബിസ് ഇൻസ്ടിടുഷൻ്റെ തൃശ്ശൂർ, കോഴിക്കോട്, കൊച്ചി, കോട്ടയം, പെരിന്തൽമണ്ണ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്ക് നേരിട്ടെത്തി കോഴ്സ് പഠിക്കാം. കൂടാതെ, ക്യാമ്പസുകളിൽ നേരിട്ട് എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠന സൗകര്യവും ഒരുക്കിയിട്ടുണ്ട്. എട്ടോളം ദേശിയ-അന്തർദേശിയ പുരസ്‌കാരങ്ങൾ നേടിയ ഐബിസ് ലോകമെമ്പാടും ഉയർന്ന തൊഴിൽ അവസരങ്ങൾ ഉള്ള പതിനെട്ടിലധികം കോഴ്സുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. കേരളത്തിന് പുറത്ത് ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലാണ് ഐബിസിൻ്റെ മറ്റ് ക്യാമ്പസുകൾ.

ഈ കുറഞ്ഞ കാലയളവിൽ നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഐബിസ്. കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് സ്കിൽ ഡെവലപ്മെൻ്റ് നൽകുന്ന സ്റ്റേറ്റ് ഓഫ് ദി ആർട്ട് എഡ്യൂക്കേഷൻ പ്രൊവൈഡർ പുരസ്ക്കാരം നേടിയ കേരളത്തിലെ ഒരേയൊരു വിദ്യഭ്യാസ സ്ഥാപനവും ഇന്ത്യയിലെ 14 ഇൻസ്റ്റിട്യൂഷനുകളിൽ ഒന്നുമാണ് ഐബിസ്. ഇത് കൂടാതെ ഗ്ലോബല്‍ എക്സലന്‍സ് അവാര്‍ഡ്, ടൈം ബിസിനസ് പുരസ്‌കാരമായ ഐകോണിക് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ അവാര്‍ഡ്, സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എഡ്യൂക്കേഷന്‍ പ്രൊവൈഡര്‍ പുരസ്‌കാരങ്ങൾ ഇതിനകം ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന് ലഭിച്ചിട്ടുണ്ട്.

ഐബിസ് പ്രതിവർഷം ഇന്ത്യയിലും വിദേശത്തുമായി അഞ്ഞൂറോളം പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്ലേസ്മെൻ്റ് ഡ്രൈവുകൾ സംഘടിപ്പിക്കുന്നു. ഇതിലൂടെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തോടുകൂടിയ തൊഴിൽ നേടാൻ കഴിയും. ഐബിസിൽ നിന്നും ഈ കാലയളവിൽ ആയിരകണക്കിന് വിദ്യാർത്ഥികൾ വിജയകരമായി പഠനം പൂർത്തിയാക്കി മികച്ച കരിയർ ആഗോളതലത്തിൽ നേടിയിട്ടുണ്ട്.