Asianet News MalayalamAsianet News Malayalam

ഈ സുവർണാവസരം പാഴാക്കല്ലേ..! 50 ശതമാനം വരെ വമ്പൻ ഡിസ്ക്കൗണ്ട്, ഉയർന്ന ക്ലാസിൽ പറക്കാം; ഓഫറുമായി ഒരു എയർലൈൻസ്

ബിസിനസ് ക്ലാസ് ഡിസ്കൗണ്ടിനായി "BESTFLIGHT" എന്ന പ്രമോഷൻ കോഡും സ്കൈബോസിന്റെ കാര്യത്തിൽ "ENJOYFLYING" എന്ന കോഡുമാണ് ഉപയോഗിക്കേണ്ടത്

huge 50 percent discount for flight ticket great opportunity all details btb
Author
First Published Aug 31, 2023, 3:26 PM IST

മുംബൈ: ഈ വർഷം സെപ്റ്റംബർ ആറ് മുതൽ നവംബർ 30 വരെ യാത്ര ചെയ്യുന്നതിനായി ഈ മാസം 31 നകം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഇന്ത്യക്കാരായ യാത്രക്കാർക്കായി വമ്പൻ ഓഫറുമായി വിയറ്റ്ജെറ്റ്. ബിസിനസ് ക്ലാസ് നിരക്കിൽ 40 ശതമാനവും സ്കൈബോസ് ക്ലാസിൽ 50 ശതമാനവുമാണ് വിയറ്റ്ജെറ്റ് കിഴിവനുദിക്കുന്നത്. രാജ്യാന്തര റൂട്ടുകൾക്ക് പുറമെ വിയറ്റ്നാം ആഭ്യന്തര സർവീസുകൾക്കും ഈ ഓഫർ ബാധകമാണ്.

ബിസിനസ് ക്ലാസ് ഡിസ്കൗണ്ടിനായി "BESTFLIGHT" എന്ന പ്രമോഷൻ കോഡും സ്കൈബോസിന്റെ കാര്യത്തിൽ "ENJOYFLYING" എന്ന കോഡുമാണ് ഉപയോഗിക്കേണ്ടത്. വിയറ്റ് ജെറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ https://www.vietjetair.com/en - ലും മൊബൈൽ ആപ്പിലും ഡിസ്കൗണ്ടിനായി അപേക്ഷിക്കാവുന്നതാണ്. കൂടാതെ വിയറ്റ്നാം ദേശീയ ദിനം പ്രമാണിച്ച് ഇന്ത്യൻ യാത്രക്കാർക്കായി കുറഞ്ഞ നിരക്കിൽ 20  ലക്ഷം ടിക്കറ്റുകൾ വിയറ്റ്ജെറ്റ് ലഭ്യമാക്കുന്നുണ്ട്.

നിരക്ക് 5,555 (നികുതിയും മറ്റ് ഫീസുകളുമടക്കം) രൂപയിൽ തുടങ്ങുന്നു. ബിസിനസ് ആവശ്യങ്ങൾക്ക് മാത്രമല്ല, വിനോദ സഞ്ചാരത്തിനായാലും ബിസിനസ്, സ്കൈബോസ് ക്ലാസുകളിൽ ലോക നിലവാരത്തിലുള്ള ആഢംബര സൗകര്യങ്ങളാണ് ലഭിക്കുക. അതേസമയം, കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഈ മാസം ആരംഭിച്ചിരുന്നു.

വിയറ്റ്നാമിലെ  ഹോ-ചി- മിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45  പ്രതിവാര വിമാന സർവീസുകളായി ഉയർന്നു തിങ്കൾ, ബുധൻ, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ വിയറ്റ്ജെറ്റ് ആണ്  ഹോ-ചി- മിൻ സിറ്റിയിലേക്ക് സർവീസ് നടത്തുക. നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾക്ക് പുറമെയാണ് ഈ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്. 

ഒറ്റനോട്ടത്തിൽ വെറും മാരിലൈറ്റിന്‍റെ ബിസ്കറ്റ് പായ്ക്കറ്റ്; കേരളത്തിൽ തന്നെ ആദ്യം, തുറന്നപ്പോൾ ഞെട്ടി എക്സൈസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Follow Us:
Download App:
  • android
  • ios