കാഠ്‌മണ്ടു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേപ്പാളിൽ പ്രവർത്തിക്കുന്ന ഉപകമ്പനി നേപ്പാൾ എസ്ബിഐക്ക് വൻ വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13 ശതമാനത്തോളമാ-ണ് ബാങ്ക് വളർച്ച നേടിയത്. 2018-19 കാലത്ത് 229.25 കോടി രൂപയാണ് കമ്പനി ലാഭം നേടിയത്.

ബാങ്കിൽ ഇപ്പോൾ 972.44 കോടിയുടെ നിക്ഷേപമുണ്ട്. 8864.47 കോടി രൂപ ബാങ്ക് വായ്പ നൽകിയിട്ടുണ്ട്. വാർഷിക ജനറൽ ബോഡി യോഗത്തിന് മുൻപ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക
വർഷം മാത്രം ബാങ്കിൽ 76568 അക്കൗണ്ടുകൾ തുറന്നു.

കമ്പനിയുടെ ഓഹരി ഉടമകൾക്ക് 16.84 ശതമാനം ലാഭവിഹിതം നൽകാനാണ് തീരുമാനം. 10.84 ശതമാനം ഡിവിഡന്റായും ആറ് ശതമാനം ബോണസായും നൽകും. ഡിസംബർ 15 ന് കാഠ്‌മണ്ടുവിലാണ് കമ്പനിയുടെ വാർഷിക ജനറൽ ബോഡി യോഗം.