ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും സ്വയം പര്യാപ്തരാക്കി മാറ്റുന്നതിനുമായി പ്രവർത്തിക്കുന്ന മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഒന്നാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിറ്റേഷൻ ആൻഡ് റിസർച്ച്
ലോക സെറിബ്രൾ പാൾസി ദിനത്തോട് അനുബന്ധിച്ച് ഇയാൻ (IAN) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്ററും ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷനും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സും സംയുക്തമായി സെറിബ്രൾ പ്ലാസി ദിനാചരണവും കൂട്ടായ്മയും സംഘടിപ്പിച്ചു.
തൃശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന ചടങ്ങിൽ ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ അഭിലാഷ് ജോസഫ് അധ്യക്ഷനായി. ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷൻ മുന്നോട്ട് വെയ്ക്കുന്ന സന്നദ്ധ പ്രവർത്തനങ്ങൾ അഭിലാഷ് ജോസഫ് വിശദീകരിച്ചു. ഇന്ത്യൻ അക്കാഡമി ഓഫ് പീടിയാട്രിക്സ് പ്രസിഡന്റ് ഡോ.രാഗേഷ് പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും സ്വയം പര്യാപ്തരാക്കി മാറ്റുന്നതിനുമായി പ്രവർത്തിക്കുന്ന ഏറ്റവും ആധുനിക സൗകര്യങ്ങളോട് കൂടിയ സമഗ്രമായ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഒന്നാണ് ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ. ഇത്തരം കുട്ടികളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിനായി ഇയാൻ ചാരിറ്റബിൾ ഫൗണ്ടേഷനും സംയുക്തമായി പ്രവർത്തിക്കുന്നു.
ലോക സെറിബ്രൾ പാൾസി ദിനത്തോട് അനുബന്ധിച്ച് മൂന്ന് മാസം സൗജന്യ പരിശോധനകൾ നടത്താൻ സാധിക്കുന്ന ഇയാൻ പ്രിവിലേജ് കാർഡും ചടങ്ങിൽ വിതരണം ചെയ്തു. ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. സിജു രവീന്ദ്രനാഥ് സെറിബ്രൾ പാൾസി എന്ന അവസ്ഥയെക്കുറിച്ചും ഭിന്നശേഷിക്കാരെ ഉയർത്തി കൊണ്ടുവരുന്നതിന്റെ ആവശ്യകതയെയും കുറിച്ച് സംസാരിച്ചു.
ഇയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റോസ്മിൻ അഭിലാഷ്, ഐ.എ.പി. സെക്രട്ടറി ഡോ. പവൻ എം. എസ്., ഡോ. വിനോദ് ജേക്കബ്, ഡോ. അനന്ത കേശവൻ, രേണുക ശശി കുമാർ, ഡോ. രോഹിത് എം. എസ്. തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികളും നടന്നു.
