Asianet News MalayalamAsianet News Malayalam

ഉയർന്ന വരുമാനം നേടാം ഫിക്സഡ് ഡെപ്പോസിറ്റിലൂടെ; പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്

ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ നല്കാൻ ഐസിഐസിഐ ബാങ്ക്. സ്ഥിര നിക്ഷേപത്തിന്റെ പുതുക്കിയ നിരക്കുകൾ അറിയാം 
 

ICICI Bank revises FD rates
Author
First Published Nov 26, 2022, 3:27 PM IST

ണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്.  സ്വകാര്യമേഖലയിലെ മുൻനിര വായ്പാദാതാക്കളിൽ ഒന്നായ  ഐസിഐസിഐ ബാങ്കിന്റെ ഉയർത്തിയ പലിശ നിരക്കുകൾ 2022 നവംബർ 25 മുതൽ  നിലവിൽ വന്നു. ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 3.75 ശതമാനം മുതൽ 6.50 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. 15 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക്  6.80 ശതമാനമാണ്. 

ഒരാഴ്ച മുതൽ ഒരു മാസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 3.75 ശതമാനം  പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, ഒരു മാസം മുതൽ ഒന്നര മാസം വരെയുള്ള നിക്ഷേപങ്ങൾക്ക്  4.75 ശതമാനം പലിശ നിരക്ക് നൽകുന്നു. ഒന്നര മാസം മുതൽ രണ്ട് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5 ശതമാനം വരെ പലിശ ലഭിക്കും. രണ്ട് മാസം മുതൽ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25 പലിശ ലഭിക്കും.  185 ദിവസം മുതൽ 270 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6  ശതമാനം പലിശ ലഭിക്കും. 

271 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ബാങ്ക് 6.25 ശതമാനം  പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു, കൂടാതെ 1 വർഷം മുതൽ 15 മാസം വരെ കാലാവധിയുള്ളവയ്ക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോൾ 6.75 ശതംനാം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.  15 മാസം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.80 ശതമാനം ആണ് പലിശ നിരക്ക്, കൂടാതെ 3 വർഷം, മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം പലിശ ലഭിക്കും. 

Follow Us:
Download App:
  • android
  • ios