Asianet News MalayalamAsianet News Malayalam

35 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐഎൽഒ അധ്യക്ഷ പദവി ഇന്ത്യയ്ക്ക്

കേന്ദ്ര തൊഴിൽ സെക്രട്ടറി അപുർവ ചന്ദ്ര 2021 ജൂൺ വരെ ജിബിയുടെ ചെയർമാനായി തുടരും. 

ilo chairmanship for india
Author
New Delhi, First Published Oct 23, 2020, 8:12 PM IST

ദില്ലി: 35 വർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ലേബർ ഓർ​ഗനൈസേഷന്റെ (ഐഎൽഒ) ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യ എത്തുന്നു. അന്താരാഷ്ട്ര തൊഴിൽ സംബന്ധിയായ നയങ്ങളും അജണ്ടയും തീരുമാനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിക്കും. 

ഇന്ത്യയുടെ തൊഴിൽ നിയമ ഭേദഗതികളെക്കുറിച്ചും സംസ്ഥാനങ്ങളുടെ വാഗ്ദാനങ്ങളായ ഇളവുകളെക്കുറിച്ചും ഐഎൽഒ കടുത്ത ആശങ്ക പ്രകടിപ്പിച്ച് അഞ്ച് മാസത്തിനുള്ളിലാണ് ഇന്ത്യയ്ക്ക് ചെയർമാൻ സ്ഥാനം ലഭിക്കുന്നത്. 

നയങ്ങൾ, അജണ്ട, ബജറ്റ് എന്നിവ തീരുമാനിക്കുകയും ആഗോള ഭരണസമിതിയു‌ടെ ഡയറക്ടർ ജനറലിനെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഐഎൽഒയുടെ അപെക്സ് എക്സിക്യൂട്ടീവ് സംവിധാനമായ ഗവേണിംഗ് ബോഡിയുടെ (ജിബി) ചെയർമാൻ പദവിയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. കേന്ദ്ര തൊഴിൽ സെക്രട്ടറി അപുർവ ചന്ദ്ര 2021 ജൂൺ വരെ ജിബിയുടെ ചെയർമാനായി തുടരും. 

നവംബറിൽ ചന്ദ്ര ഐഎൽഒ ഭരണസമിതിയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുക്കും. ഇതോടെ 187 അംഗങ്ങളുമായി ഐഎൽഒ ജിബി നിലവിൽ വരും. 

Follow Us:
Download App:
  • android
  • ios