Asianet News MalayalamAsianet News Malayalam

ആത്മ നിര്‍ഭര്‍ ഭാരത്: ടിവി നിർമാണ ഘടകത്തിന് ഇറക്കുമതി തീരുവ ഏർപ്പെ‌ടുത്തി കേന്ദ്ര സർക്കാർ

കൂടുതൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 
 

import duty for tv production components
Author
Thiruvananthapuram, First Published Sep 20, 2020, 6:25 PM IST

ദില്ലി: ടെലിവിഷന്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഏർപ്പെ‌ടുത്താൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ടിവി നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഉല്‍പ്പന്നമായ ഓപ്പണ്‍ സെല്‍ പാനലിന് അഞ്ച് ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ തീരുവ നിലവിൽ വരും. 

ആഭ്യന്തര ഉല്‍പ്പാദനം മെച്ചപ്പെടുത്തുകയാണ് പുതിയ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം. ഓപ്പണ്‍ സെല്‍ പാനല്‍ അടക്കമുളളവ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ പുതിയ ഉത്തരവ് ഗുണം ചെയ്യും. ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍ പദ്ധതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ടിവി നിർമാണവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്ക് നൽകിയ ഒരു വർഷത്തെ ഇളവ് സെപ്റ്റംബർ 30 ന് തീരും. ഈ ഇളവുകൾ ഇനി തുടരില്ല. പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. താരിഫ് പ്രഖ്യാപനത്തിലൂടെ ആഭ്യന്തര ടെലിവിഷൻ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടെലിവിഷൻ ഇറക്കുമതിയിൽ 2017 ഡിസംബർ മുതൽ 20% കസ്റ്റംസ് തീരുവ നിലവിലുണ്ട്.

കൂടുതൽ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Follow Us:
Download App:
  • android
  • ios