Asianet News MalayalamAsianet News Malayalam

പാൻ കാർഡ് പ്രവർത്തനരഹിതമാണോ? ഈ 10 സാമ്പത്തിക കാര്യങ്ങൾ പരാജയപ്പെടും

പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. 

inappropriate pan card holder failed in these 10 transactions
Author
First Published Aug 3, 2024, 6:32 PM IST | Last Updated Aug 3, 2024, 6:32 PM IST

ന്ത്യയിലെ  ഒരു പൗരന്റെ പ്രധാന രേഖകളിൽ ഒന്നാണ് പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾക്ക് പാൻ കാർഡ് ആവശ്യമായി വരാറുണ്ട്. നിക്ഷേപങ്ങൾ, വായ്പകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും നികുതിദായകരുടെ മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ മനസിലാക്കാനും വേണ്ടിയാണ് സർക്കാർ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) നിർമ്മിച്ചത്. നികുതി വെട്ടിപ്പ് തടയുക എന്ന ലക്ഷ്യവും ഇതിനൊപ്പം ഉണ്ടായിരുന്നു. പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് നേരത്തെ തന്നെ ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. 

പാൻ പ്രവർത്തനരഹിതമായാൽ സാമ്പത്തിക ഇടപാടുകളിൽ നിരവധി പ്രതിസന്ധികൾ ഉണ്ടാകും. ഉദാഹരണത്തിന്, 1000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നത് പോലെയുള്ള ചില സാധാരണ ബാങ്കിംഗ് ഇടപാടുകൾ നടത്തേണ്ടി വരുമ്പോൾ പോലും. ഓഹരികൾ വാങ്ങാനോ വിൽക്കാനോ കഴിയില്ല. പാൻ പ്രവർത്തനരഹിതമാകുന്നതോടെ, വ്യക്തിക്ക് ചെയ്യാൻ കഴിയാത്ത ചില സാമ്പത്തിക ഇടപാടുകളുണ്ട്. എന്നാൽ ചില ഇടപാടുകൾ നടത്താൻ സാധിക്കും. അത്തരം സാമ്പത്തിക ഇടപാടുകൾക്ക് ഉയർന്ന നികുതി നിരക്ക് ബാധകമാകും. 

പ്രവർത്തനരഹിതമായ പാൻ ഉള്ള ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയാത്ത 10 സാമ്പത്തിക ഇടപാടുകൾ

i) ഒരു ബാങ്കിംഗ് കമ്പനിയിലോ സഹകരണ ബാങ്കിലോ ഒരു അക്കൗണ്ട് തുറക്കൽ 
ii)  ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിനായി അപേക്ഷിക്കുന്നത്.
iii)  ഡീമാറ്റ് അക്കൗണ്ട് തുറക്കൽ
iv) ഒരു ഹോട്ടലിലോ റെസ്റ്റോറന്റിലോ ബില്ലിന്  50,000 രൂപ.രൂപയിൽ കൂടുതലുള്ള തുക പണമായി നൽകുന്നത്. 
v) വിദേശ കറൻസി വാങ്ങുന്നതിനുള്ള പേയ്‌മെന്റ്.
vi) മ്യൂച്വൽ ഫണ്ടിലേക്ക് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്മെന്റ്. 
vii) കടപ്പത്രങ്ങളോ ബോണ്ടുകളോ ഏറ്റെടുക്കുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്‌മെന്റ്. 
viii) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ ബോണ്ടുകൾ ഏറ്റെടുക്കുന്നതിന് 50,000 രൂപയിൽ കൂടുതലുള്ള തുകയുടെ പേയ്‌മെന്റ്. 
ix) ഒരു ബാങ്കിംഗ് കമ്പനിയിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000  രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ.  
x) ഒരു ദിവസം 50,000 രൂപയിൽ കൂടുതലുള്ള തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റുകൾ അല്ലെങ്കിൽ പേ ഓർഡറുകൾ അല്ലെങ്കിൽ ബാങ്കറുടെ ചെക്കുകൾ എന്നിവ വാങ്ങുന്നത്

Latest Videos
Follow Us:
Download App:
  • android
  • ios