Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ ആസ്തിയില്‍ വര്‍ധന; കാരണമായ നിക്ഷേപം ഇതാണ്

1.48 ലക്ഷം വിലവരുന്ന നാല് സ്വര്‍ണമോതിരങ്ങളുണ്ട്. 1.97 കോടി വിലവരുന്ന ജംഗമ സ്വത്തുക്കളുണ്ട്. ഒരു ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുത്തിട്ടില്ലെന്നും ബാധ്യതകള്‍ ഇല്ലെന്നും പ്രധാനമന്ത്രി 

increase in PM Modis net worth than last year
Author
Gandhinagar, First Published Sep 26, 2021, 10:58 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) ആസ്തിയില്‍ (Net Worth) കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വർധന. പ്രധാനമന്ത്രി മോദിയുടെ വെബ്‌സൈറ്റിലെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, കഴിഞ്ഞ വർഷം 2.85 കോടി രൂപയിൽ നിന്ന് അദ്ദേഹത്തിന്റെ ആസ്തി 22 ലക്ഷം ഉയർന്ന് ഈ വർഷം 3.07 കോടിയായി.

പ്രധാനമന്ത്രിക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപമില്ല. ലൈഫ് ഇൻഷുറൻസ് പോളിസികൾ( life insurance policies), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍(National Savings Certificate), 2012ല്‍ വാങ്ങിയ എല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുകള്‍ (L&T infrastructure bonds) എന്നിവയാണ് പ്രധാനമന്ത്രിയുടെ ആസ്തിയിലുള്ളത്. ഇന്‍ഷുറന്‍സ് പോളിസികളില്‍ നിന്ന് 1.5 ലക്ഷം രൂപയും നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 8.9 ലക്ഷവും ബോണ്ടില്‍ നിന്ന് 20000 രൂപയുമാണ് പ്രധാനമന്ത്രിയുടെ ആസ്തി.

പ്രധാനമന്ത്രിയുടെ അവസാനത്തെ പ്രഖ്യാപനം അനുസരിച്ച് 2.5 ലക്ഷം രൂപയാണ് പ്രധാനമന്ത്രിക്ക് ബാങ്കിലെ നിക്ഷേപം(bank balance). മാര്‍ച്ച് 31 ന് കണക്കാക്കിയാല്‍ 36000 രൂപ പണമായി കയ്യിലുണ്ട്. ആസ്തിയിലുണ്ടായ വര്‍ധനവിന് കാരണമായത് ഗാന്ധി നഗര്‍ ബാങ്കിലെ എസ്ബിഐ എഫ്ഡി മൂലമാണ്. എഫ് ഡി നിക്ഷേപം 1.86 കോടിയാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.6 കോടി രൂപയായിരുന്നു. 1.48 ലക്ഷം വിലവരുന്ന നാല് സ്വര്‍ണമോതിരങ്ങളുണ്ട് (Gold).

1.97 കോടി വിലവരുന്ന ജംഗമ സ്വത്തുക്കളുണ്ട്(immovable assets). ഒരു ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുത്തിട്ടില്ലെന്നും ബാധ്യതകള്‍ ഇല്ലെന്നും പ്രധാനമന്ത്രി വിശദമാക്കി. ഗാന്ധിനഗറില്‍ 25 ശതമാനം പങ്കോടെ മൂന്ന് സഹപങ്കാളികള്‍ക്കൊപ്പം 3531.45 സ്ക്വയര്‍ ഫീറ്റ് ഭൂമിയും പ്രധാനമന്ത്രിക്കുണ്ട്. 2002 ഒക്ടോബര്‍ 25നാണ് പ്രധാനമന്ത്രി ഈ സ്ഥലം വാങ്ങിയത്. ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ട് മാസം പിന്നടുമ്പോഴായിരുന്നു ഇത്. 1.3 2,47,208 രൂപയാണ് ഇതിനായി ചെലവിട്ടത്. അതിന് ശേഷം പ്രധാനമന്ത്രി ഭൂമി വാങ്ങിയിട്ടില്ല. 

Follow Us:
Download App:
  • android
  • ios