ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. 41,160 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.  കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 5360 രൂപയും പവന് 42880 രൂപയുമാണ്. 

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധനവ്. മാർച്ചിലെ ആദ്യദിനം ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 41,280 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി 5160 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. 41,160 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ 5360 രൂപയും പവന് 42880 രൂപയുമാണ്. ഫെബ്രുവരി 2 നു ശേഷം സ്വർണ്ണവില പലതവണ കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പവന് 1800 രൂപ കുറഞ്ഞിരുന്നു.ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വർണ്ണവില 41,080 രൂപയിലെത്തിയിരുന്നു.ഇന്ന് വെള്ളിയുടെ വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് ഒരു രൂപ കൂടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 2023 ഫെബ്രുവരിയിലെ സ്വർണ്ണവില ഒറ്റനോട്ടത്തിൽ

ഫെബ്രുവരി 1 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,400 രൂപ
ഫെബ്രുവരി 2 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 42,880 രൂപ
ഫെബ്രുവരി 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ
ഫെബ്രുവരി 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ
ഫെബ്രുവരി 6 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,120 രൂപ
ഫെബ്രുവരി 7 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഫെബ്രുവരി 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,200 രൂപ
ഫെബ്രുവരി 9 - ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 42,320 രൂപ
ഫെബ്രുവരി 10 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 11 - ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 42,080 രൂപ
ഫെബ്രുവരി 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,080 രൂപ
ഫെബ്രുവരി 13 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 42,000 രൂപ
ഫെബ്രുവരി 14 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ
ഫെബ്രുവരി 16 - ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 17 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 18 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 19 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,760 രൂപ
ഫെബ്രുവരി 20 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,680 രൂപ
ഫെബ്രുവരി 21 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ഫെബ്രുവരി 22 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,600 രൂപ
ഫെബ്രുവരി 23 - ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,440 രൂപ
ഫെബ്രുവരി 24 - ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,360 രൂപ
ഫെബ്രുവരി 27- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 41,080 രൂപ
ഫെബ്രുവരി 28- ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41160 രൂപ