ദില്ലി: ജനുവരി- മാര്‍ച്ച് പാദത്തില്‍ കണ്ടെയ്നറുകള്‍ വഴിയുളള കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ സുസ്ഥിര വളര്‍ച്ച രേഖപ്പെടുത്തുന്നതായി മേഴ്സ്ക് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ പാദത്തില്‍ കണ്ടെയ്നര്‍ വഴിയുളള കയറ്റുമതി കഴിഞ്ഞ പാദത്തില്‍ ആറ് ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഇതോടൊപ്പം, ഇന്ത്യയിലേക്കുളള ഇറക്കുമതി 2.2 ശതമാനം ഇടിഞ്ഞതായും, ഇന്ത്യന്‍ കയറ്റുമതി രംഗത്ത് ആവശ്യകതയുടെ സൂചനകളാണ് റിപ്പോര്‍ട്ടിലുളളതെന്നും മേഴ്സ്ക് ഇന്ത്യ വ്യക്തമാക്കുന്നു. കണ്ടെയ്നര്‍ കയറ്റുമതി രംഗത്തെ ഇന്ത്യയുടെ മിടുക്ക് വര്‍ധിക്കുന്നതിന്‍റെ സൂചനകളാണിതെന്നാണ് വിദഗ്ധരുടെ അവകാശവാദം.