Asianet News MalayalamAsianet News Malayalam

Unemployment : ഇന്ത്യയിൽ 5.3 കോടിയാളുകൾ തൊഴിലന്വേഷിക്കുന്നു: സിഎംഐഇ റിപ്പോർട്ട്

ഇന്ത്യയിൽ 5.3 കോടി പേർ തൊഴിലന്വേഷിക്കുന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്. ഇവരിൽ മൂന്നര കോടിയാളുകൾ സജീവമായി ജോലി അന്വേഷിക്കുന്നുണ്ട്.

India has 53 million unemployed people as of Dec 2021 CMIE
Author
Kerala, First Published Jan 21, 2022, 6:16 AM IST

ദില്ലി: ഇന്ത്യയിൽ 5.3 കോടി പേർ തൊഴിലന്വേഷിക്കുന്നതായി സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട്. ഇവരിൽ മൂന്നര കോടിയാളുകൾ സജീവമായി ജോലി അന്വേഷിക്കുന്നുണ്ട്. 1.7 കോടിയാളുകൾക്ക് ജോലി ആവശ്യമാണെങ്കിലും സജീവമായി അന്വേഷിക്കുന്നില്ല. 

ജോലി ആവശ്യമുള്ളവരിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നും കണക്ക് പറയുന്നു. 3.5 കോടി പേർക്ക് ഉടൻ ജോലി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സെന്റർ ഫോൺ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ പ്രതിവാര വിശകലന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഇക്കഴിഞ്ഞ ഡിസംബറിൽ സജീവമായി ജോലി അന്വേഷിച്ച മൂന്നര കോടി പേരിൽ 23 ശതമാനം സ്ത്രീകളാണ്. ഏതാണ്ട് 80 ലക്ഷത്തോളം വരും ഈ സ്ത്രീകളുടെ എണ്ണം. സജീവമായി ജോലി അന്വേഷിക്കാത്ത 1.7 കോടി പേരിൽ 53 ശതമാനമാണ് സ്ത്രീകൾ. ഇത് ഏതാണ്ട് 90 ലക്ഷത്തോളം വരും. 

കൊവിഡ് തരംഗം ആഞ്ഞടിച്ച 2020-ലെ ആഗോള തൊഴിൽ നിരക്ക് 55 ശതമാനമാണെന്നാണ് ലോകബാങ്ക് കണക്ക്. 2019 ഇത് 58 ശതമാനമായിരുന്നു. 2019 ൽ ഇന്ത്യയുടേത് 43 ശതമാനമെന്നായിരുന്നു ലോകബാങ്ക് കണക്ക്. എന്നാൽ തൊഴിൽ നിരക്ക് 38 ശതമാനമാാണെന്ന് സിഎംഐഇ കണക്കിലൂടെ വ്യക്തമാക്കുന്നു.

രാജ്യം പുരോഗതി കൈവരിക്കാൻ ജനസംഖ്യയുടെ 60 ശതമാനം പേർക്കും തൊഴിൽ കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ലോകബാങ്കിന്റെ ആഗോള തൊഴിൽ നിരക്ക് നിലവാരത്തിലെത്താൻ ഇന്ത്യക്ക് 18.75 കോടി ജനങ്ങൾക്ക് ജോലി ലഭ്യമാക്കേണ്ടതുണ്ട്. നിലവിലെ ഇന്ത്യയിലെ തൊഴിൽ നിരക്ക് നോക്കുമ്പോൾ ഇത് വളരെ വലിയ വെല്ലുവിളിയാണെന്നും കണക്കുകൾ വെച്ച് സിഎംഐഇ സമർത്ഥിക്കുന്നു.

Follow Us:
Download App:
  • android
  • ios