Asianet News MalayalamAsianet News Malayalam

ബ്രിട്ടനും ഫ്രാൻസും പിന്നിലായി, സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതെന്ന് റിപ്പോർട്ട്

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് പോപ്പുലേഷൻ റിവ്യുവിന്റേതാണ് റിപ്പോർട്ട്. 2019 ൽ ഇന്ത്യയുടെ ജിഡിപി 2.94 ലക്ഷം കോടി ഡോളറിന്റേതായിരുന്നു. ഇതോടെ ഫ്രാൻസും ബ്രിട്ടനും പിന്നിലായെന്നാണ് കണക്ക്

India overtakes UK, France becomes worlds 5th largest economy Report
Author
New York, First Published Feb 20, 2020, 12:45 AM IST

ദില്ലി: ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ ഇപ്പോൾ അഞ്ചാം സ്ഥാനത്തെന്ന് റിപ്പോർട്ട്. പട്ടികയിൽ ബ്രിട്ടനെയും ഫ്രാൻസിനെയുമാണ് ഇന്ത്യ മറികടന്നത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് പോപ്പുലേഷൻ റിവ്യുവിന്റേതാണ്
റിപ്പോർട്ട്. 2019 ൽ ഇന്ത്യയുടെ ജിഡിപി 2.94 ലക്ഷം കോടി ഡോളറിന്റേതായിരുന്നു.

ഇതോടെ ഫ്രാൻസും ബ്രിട്ടനും പിന്നിലായെന്നാണ് കണക്ക്. ബ്രിട്ടന്റെ ജിഡിപി 2.83 ലക്ഷം കോടി ഡോളറിന്റേതാണ്. ഫ്രാൻസിന്റേതാകട്ടെ 2.71 ലക്ഷം കോടി ഡോളറിന്റേതും. ഉയർന്ന ജനസംഖ്യയായതിനാൽ ഇന്ത്യയിലെ ആളോഹരി വരുമാനം 2170 അമേരിക്കൻ ഡോളറാണ്. അമേരിക്കയിൽ ഇത് 62794 ഡോളറാണ്.

എന്നാൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച തുടർച്ചയായ മൂന്നാം വർഷവും തളർച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നു. അഞ്ച്
ശതമാനത്തിലേക്ക് വളർച്ചാ നിരക്ക് ഇടിയുമെന്നാണ് കരുതുന്നത്. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, വിദേശ വ്യാപാരത്തിലും നിക്ഷേപത്തിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചത്, വ്യാവസായിക രംഗത്ത് നിയന്ത്രണങ്ങൾ പിൻവലിച്ചത് തുടങ്ങിയവയാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1990 ന് ശേഷമാണ് ഇന്ത്യയിൽ ഈ മാറ്റം പ്രകടമായതെന്നും റിപ്പോർട്ടിലുണ്ട്.
 

Follow Us:
Download App:
  • android
  • ios