Asianet News MalayalamAsianet News Malayalam

മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാൻ ഇന്ത്യ; 7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 7 ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാകും

ആഗോള തലത്തില്‍ സാമ്പത്തിക രംഗം വലിയ ചാഞ്ചാട്ടങ്ങളെ അഭിമുഖീകരിക്കുകയാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്

India s economy will reach 7 trillion dollar by 2030 apk
Author
First Published Oct 18, 2023, 6:07 PM IST

താനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തിയായി മാറുമെന്ന് ലോകത്തെ ഏറ്റവും വലിയ ബാങ്കും സാമ്പത്തിക സേവന ദാതാക്കളുമായ ജെ.പി മോര്‍ഗന്‍. 2030 ഓടെ ഇന്ത്യ 7 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി മാറുമെന്നും ജെ.പി മോര്‍ഗന്‍ ഏഷ്യാ പസഫിക് ഇക്വിറ്റി റിസര്‍ച്ച് വിഭാഗം മാനേജിംഗ് ഡയറക്ടര്‍ ജെയിംസ് സുള്ളിവന്‍ പറഞ്ഞു.

ALSO READ: 23 ദിവസങ്ങൾക്കുള്ളിൽ 35 ലക്ഷം വിവാഹങ്ങൾ! 4.25 ലക്ഷം കോടിയുടെ ബിസിനസ്സ്

ഇന്ത്യയുടെ കുതിപ്പിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുക ഉല്‍പാദന മേഖലയായിരിക്കും. 17 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉല്‍പാദന മേഖലയുടെ സംഭാവന ഉയരും. കയറ്റുമതി ഒരു  ട്രില്യണ്‍ ഡോളറിലേക്ക് ഉയരുകയും ചെയ്യുന്നതിനാല്‍ ഈ മുന്നേറ്റം സാധ്യമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള ഘടനയില്‍ വന്‍ മാറ്റം ഉണ്ടാകുമെന്നാണ് ജെ.പി മോര്‍ഗന്‍റെ പ്രവചനം. അടുത്തിടെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറണമെങ്കില്‍ 8 ശതമാനം വളര്‍ച്ച കൈവരിക്കുകയും ചൈനയെ മറികടക്കാന്‍ ശ്രമിക്കണമെന്നും ബ്രിട്ടീഷ് ആഗോള ബാങ്കായ ബാര്‍ക്ലേയ്സ് അഭിപ്രായപ്പെട്ടിരുന്നു.

ആഗോള തലത്തില്‍ സാമ്പത്തിക രംഗം വലിയ ചാഞ്ചാട്ടങ്ങളെ അഭിമുഖീകരിക്കുകയാണെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ താരതമ്യേന മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഈ വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച സാവധാനമാണെങ്കിലും ഇന്ത്യയുടെ സമാന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് മെച്ചപ്പെട്ടതാണെന്നാണ് വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച 6.3 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ കരുതുന്നത് പോലെ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന അനുമാനത്തിലേക്ക് ഐഎംഎഫും എത്തുകയാണെന്നാണ് സൂചന.

ALSO READ: ഇത് പരസ്യമല്ല! സൊമാറ്റോയുടെ ടീഷർട്ടും ബാഗുമിട്ട് ബൈക്കുമായി യുവതി; പ്രതികരിച്ച് സൊമാറ്റോ സിഇഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios