ഹിമാചലിനേക്കാള്‍ ചെറുത്, നിക്ഷേപത്തില്‍ വമ്പന്‍; ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണമെത്തിയത് ഈ രാജ്യത്ത് നിന്ന്

 ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുന്നത് മൗറീഷ്യസിൽ നിന്നാണ്.

India s FDI hits 1 trillion dollar, and the biggest investor is a small island nation whose GDP is smaller than Himachal

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഹിമാചല്‍ പ്രദേശിന്‍റെ ജിഎസ്ഡിപി 1.91 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ മൗറീഷ്യസിന്‍റെ ജിഡിപി ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ അത് 1.336 ലക്ഷം കോടി രൂപയാണ്. പക്ഷെ  ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുന്നത് ഈ കൊച്ചുരാജ്യത്തില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് സിംഗപ്പൂരും. ഇന്ത്യയുമായുള്ള മികച്ച നികുതി കരാറുകളാണ് മൗറീഷ്യസില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും കൂടുതല്‍ നിക്ഷേപത്തിന് കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ കരാറുകളോടെ ഈ രാജ്യങ്ങള്‍ വഴി നിക്ഷേപം എളുപ്പവും ലാഭകരവുമായി മാറിയെന്ന് സര്‍ക്കാര്‍ പറയുന്നു. മൗറീഷ്യസില്‍ നിന്നും വന്ന നേരിട്ടുള്ള വിദേശ നിക്ഷേപം മൊത്തം എഫ്ഡിഐയുടെ 25 ശതമാനമാണ്. ഈ പട്ടികയില്‍ 24% വിഹിതവുമായി സിംഗപ്പൂരാണ് രണ്ടാം സ്ഥാനത്ത്. 10 ശതമാനവുമായി അമേരിക്കയാണ് മൂന്നാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്സ് (7%), ജപ്പാന്‍ (6%), യുണൈറ്റഡ് കിംഗ്ഡം (5%) എന്നിവയും മികച്ച നിക്ഷേപം നടത്തി. യുഎഇ, കേമാന്‍ ദ്വീപുകള്‍, ജര്‍മ്മനി, സൈപ്രസ് തുടങ്ങിയ ചെറിയ രാജ്യങ്ങള്‍ 2%-3% സംഭാവന ചെയ്തിട്ടുണ്ട്.

2000 ഏപ്രിലിനു ശേഷം 1 ലക്ഷം കോടി ഡോളറിലധികം വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപിഐഐടിയാണ് ഈ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഓഹരികളിലെ നിക്ഷേപം, നിക്ഷേപിച്ചതിന്‍റെ ലാഭം, മറ്റ് തരത്തിലുള്ള മൂലധനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ എഫ്ഡിഐയില്‍ 26% വര്‍ധനയുണ്ടായി. ഇത് 42.1 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയുടെ വികസനത്തില്‍ എഫ്ഡിഐ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പറഞ്ഞു.

സര്‍ക്കാരിന്‍റെ കണക്കനുസരിച്ച് സേവനമേഖലയിലാണ് കൂടുതല്‍ നിക്ഷേപം വന്നിരിക്കുന്നത്. സാമ്പത്തിക സേവനങ്ങള്‍, ഐടി, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, ടെലികമ്മ്യൂണിക്കേഷന്‍, വ്യാപാരം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലും മികച്ച നിക്ഷേപം നടന്നിട്ടുണ്ട്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതി കഴിഞ്ഞ ദശകത്തില്‍ നിര്‍മ്മാണ മേഖലയിലെ എഫ്ഡിഐയില്‍ 69% വര്‍ദ്ധനവിന് കാരണമായി. 1 ട്രില്യണ്‍ ഡോളറിന്‍റെ മൊത്തം എഫ്ഡിഐയില്‍ 709.84 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ ദശകത്തില്‍ (ഏപ്രില്‍ 2014 മുതല്‍ സെപ്റ്റംബര്‍ 2024 വരെ) വന്നത്. നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ ലഭിച്ച മൊത്തം എഫ്ഡിഐയുടെ ഏകദേശം 69% ആണ് ഇത്.  മിക്ക മേഖലകളിലും 100% എഫ്ഡിഐ അനുവദനീയമാണെന്നതാണ് നിക്ഷേപത്തിലെ വര്‍ധനയ്ക്ക് കാരണം. ടെലികമ്മ്യൂണിക്കേഷന്‍, മീഡിയ, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios