ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ
ദില്ലി : യുക്രൈൻ റഷ്യ യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റഷ്യയിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ 50 മടങ്ങ് വർധനവുണ്ടായി. ഇതോടെ ഇന്ത്യൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന് 10 ശതമാനത്തോളം റഷ്യയിൽ നിന്നായി.
ഉക്രൈൻ റഷ്യ യുദ്ധം തുടങ്ങുന്നതിനു മുൻപ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്ന ഇന്ധനത്തിന്റെ അളവ്, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന്റെ 0.2% മാത്രമായിരുന്നു. ഇതാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ 10 ശതമാനത്തോളം ആയി ഉയർന്നത്.
ഇതോടെ രാജ്യത്തേക്ക് ഇന്ധനം എത്തിക്കുന്ന ആദ്യ പത്ത് രാജ്യങ്ങളിൽ എത്താനും റഷ്യക്ക് കഴിഞ്ഞു. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധനം വാങ്ങിയത് റിലയൻസും റോസ്നെഫ്റ്റ് കമ്പനിയും ആണ്. കഴിഞ്ഞമാസം സൗദി-അറേബ്യയെ മറികടന്ന് ഇന്ത്യയിലേക്ക് ക്രൂഡോയിൽ എത്തിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി റഷ്യ മാറിയിരുന്നു.
മെയ് മാസത്തിൽ മാത്രം 25 ദശലക്ഷം ബാരൽ ക്രൂഡോയിൽ ആണ് റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. യുക്രൈൻ റഷ്യ യുദ്ധം തുടങ്ങിയതിൽപ്പിന്നെ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ കയറ്റുമതി വൻതോതിൽ ഇടിഞ്ഞിരുന്നു. എന്നാൽ ഇന്ത്യ റഷ്യൻ ക്രൂഡോയിൽ കൂടുതലായി വാങ്ങിയതോടെ റഷ്യ ഇത് വലിയ അളവിൽ സഹായകരമായി.
