ഫെബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം (ഡബ്യൂപിഐ). 

മുംബൈ: മൊത്ത വില്‍പ്പന വില സൂചികയെ അടിസ്ഥാനമാക്കിയുളള ഇന്ത്യയുടെ പണപ്പെരുപ്പം മാര്‍ച്ചില്‍ 3.18 ശതമാനമായി ഉയര്‍ന്നു. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫെബ്രുവരിയില്‍ 2.93 ശതമാനമായിരുന്നു മൊത്ത വില്‍പ്പന വില സൂചിക അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം (ഡബ്യൂപിഐ). ഇത് തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് ഡബ്യൂപിഐ പണപ്പെരുപ്പം ഉയരുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇത് 2.74 ശതമാനമായിരുന്നു. 

പച്ചക്കറിയുടെ വില ഉയര്‍ന്നതും ഭക്ഷ്യവിലക്കയറ്റം രൂക്ഷമായതുമാണ് ഈ വര്‍ഷം മാര്‍ച്ചില്‍ പണപ്പെരുപ്പത്തില്‍ വന്‍ വര്‍ധനവുണ്ടാക്കിയത്.