ദില്ലി: രാജ്യത്തെ സ്വകാര്യ മേഖലയിൽ 2020ൽ വേതന വർധനവ് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കുമെന്ന് സർവേ ഫലം. റിയൽ എസ്റ്റേറ്റ്, ഗതാഗതം തുടങ്ങിയ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ തൊഴിൽ ചെയ്യുന്ന മേഖലകളിലടക്കമുള്ള ജീവനക്കാർക്ക് വൻ തിരിച്ചടിയാകുന്ന വാർത്തയാണിത്.

വാഹന നിർമ്മാണ രംഗത്താണ് ഏറ്റവും കുറവ് വേതന വർധനവ്. എന്നാൽ ഇ കൊമേഴ്സ് രംഗത്ത് മികച്ച വേതന വർധനവുണ്ടാവുമെന്നും സ്വകാര്യ സ്ഥാപനമായ പിഎൽസിയുടെ സർവേ ചൂണ്ടിക്കാട്ടുന്നു. വാഹന നിർമ്മാണ രംഗത്തെ വളർച്ച 10.1 ശതമാനത്തിൽ നിന്ന് 8.3 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് സർവേ വ്യക്തമാക്കുന്നു. 2019 ൽ ശരാശരി
9.3 ശതമാനം വേതന വർധനവാണ് കമ്പനികൾ നൽകിയത്. 2020 ൽ ശരാശരി 9.1 ശതമാനം മാത്രമേ കമ്പനികൾ വേതന വർധനവ് നൽകൂ എന്നാണ് വിവരം. സർവേയിൽ പങ്കെടുത്ത അഞ്ച് കമ്പനികളിൽ രണ്ട് പേർ രണ്ടക്ക നിരക്കിൽ വർധനവ് നൽകുമെന്ന്
വ്യക്തമാക്കിയിട്ടുണ്ട്.

Read More: എച്ച്എസ്ബിസി ബാങ്ക് 35000 പേരെ പിരിച്ചുവിടുന്നു