Asianet News MalayalamAsianet News Malayalam

ചൈനയെ മലർത്തിയടിക്കാൻ ഇന്ത്യ; 12,000 രൂപയിൽ താഴെയുള്ള സ്മാർട്ടഫോണുകൾ ഇനി വേണ്ട

കുറഞ്ഞ ബഡ്ജറ്റിലെ ഫോണുകൾ ഇനി വേണ്ടെന്ന് പറയുകയാണ് ഇന്ത്യ. ചൈനയുടെ 300 ലധികം ആപ്ലിക്കേഷനുകൾ നിരോധിച്ച ഇന്ത്യ സ്മാർട്ടഫോണുകൾക്കും തിരിച്ചടി നൽകുകയാണ്  
 

India seeks to restrict Chinese smartphone cheaper than 12000 rupees
Author
Trivandrum, First Published Aug 8, 2022, 4:29 PM IST

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാർട്ട്‌ഫോൺ വിപണിയാണ് ഇന്ത്യ. ഇന്ത്യയിൽ നിന്നും ചെലവ് കുറഞ്ഞ സ്മാർട്ടഫോൺ വിഭാഗത്തിൽ നിന്നും  ചൈനീസ് ഭീമന്മാരെ പുറത്താക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 150 ഡോളർ, അതായത് 12,000 രൂപയിൽ താഴെയുള്ള സ്‌മാർട്ട്‌ഫോൺ വിൽക്കുന്നതിൽ നിന്ന് ഇന്ത്യ ചൈനീസ് നിർമ്മാതാക്കളെ വിലക്കുന്നു. 

ചെലവ് കുറഞ്ഞ സ്മാർട്ടഫോൺ വിതരണത്തിൽ നിന്നും പിൻവലിക്കുന്നത് റിയൽമി, ഷവോമി തുടങ്ങിയ ചൈനീസ് ബ്രാൻഡുകളെ ബാധിക്കും.  2022 ജൂൺ വരെയുള്ള പാദത്തിൽ 12,000 രൂപയിൽ താഴെയുള്ള സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യയുടെ സ്മാർട്ടഫോൺ വില്പനയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടുണ്ട്.  ചൈനീസ് കമ്പനികൾ 80 ശതമാനം വരെ ഇറക്കുമതി ചെയ്തു. 

Read Also: 'ധൈര്യമുണ്ടെങ്കിൽ പൊതു സംവാദത്തിന് വരൂ'; ട്വിറ്റർ സിഇഒയെ വെല്ലുവിളിച്ച് ഇലോൺ മസ്‌ക്

2020 ൽ  ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയതോടുകൂടി ഇന്ത്യ ചൈനീസ് കമ്പനികൾക്ക് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ ടെൻസെന്റ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ വീചാറ്റ്, ബൈറ്റ്ഡാൻസ് ലിമിറ്റഡിന്റെ ടിക് ടോക്ക് എന്നിവയുൾപ്പെടെ 300 ലധികം ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ കമ്പനികൾ ഇന്ത്യയുടെ സ്‌മാർട്ട്‌ഫോൺ വിൽപ്പനയുടെ പകുതിയിൽ താഴെ മാത്രമായിരുന്നു, 

കൊവിഡ് പിടിപെട്ട സമയങ്ങളിൽ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ റെക്കോഡ് വില്‍പന നടന്നിട്ടുണ്ടായിരുന്നു. ൨൦൨൦ സെപ്റ്റംബറില്‍ 50 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റത്. ഇതിന്റെ 76 ശതമാനവും ചൈനീസ് കമ്പനികളുടേതായിരുന്നു. ചൈനീസ് കമ്പനിയായ ഷവോമി തന്നെയാണ് വില്പനയിൽ ഒന്നാം സ്ഥാനത് ഉണ്ടായിരുന്നത്. 13.1 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് 2020 ൽ ഷവോമി വിറ്റത്. 

Read Also: നിക്ഷേപകർക്ക് സന്തോഷിക്കാം; കാനറാബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റ് പലിശ ഉയർത്തി.

12000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഭീമന്മാരുടെ സ്മാർട്ടഫോണുകളോട് നോ പറയുമ്പോൾ ഇന്ത്യൻ കമ്പനികളുടെ സാധ്യത ഉയർന്നേക്കും. എന്നാൽ കുറഞ്ഞ ബജറ്റിൽ ഉപഭോകതാക്കളുടെ ഡിമാന്റുകൾക്ക് അനുസരിച്ച ഉത്പന്നങ്ങൾ രാജ്യത്ത് കൂടുതൽ ഉണ്ടാവേണ്ടിയിരിക്കുന്നു എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്. 
 

Follow Us:
Download App:
  • android
  • ios