Asianet News MalayalamAsianet News Malayalam

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക

ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര വിടവ് വർധിച്ചിട്ടുണ്ട്. 17.42 ബില്യൺ ഡോളറാണ് ഇപ്പോഴത്തെ വിടവ്. 

India us trade deal
Author
New Delhi, First Published Jul 13, 2020, 11:36 AM IST

ദില്ലി: തുടർച്ചയായ രണ്ടാം വർഷവും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ അടയാളമാണിത്.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വർഷത്തിലെ ഉഭയകക്ഷി വ്യാപാരം 88.75 ബില്യൺ ഡോളറിന്റേതായിരുന്നു. 2018-19 ൽ 87.96 ബില്യൺ ഡോളറായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വർധിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര വിടവ് വർധിച്ചിട്ടുണ്ട്. 17.42 ബില്യൺ ഡോളറാണ് ഇപ്പോഴത്തെ വിടവ്. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യക്കാണ് ഈ വ്യാപാര ബന്ധത്തിൽ മേൽക്കോയ്മ.

നേരത്തെ ചൈനയായിരുന്നു ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി. 2018-19 കാലത്താണ് അമേരിക്ക ഇത് മറികടന്നത്. ചൈനയുമായുള്ള വ്യാപാര ബന്ധം 2018-19 ൽ 87.08 ബില്യൺ ഡോളറായിരുന്നത് 2019-20 ൽ 81.87 ബില്യൺ ഡോളറായി മാറി.

Follow Us:
Download App:
  • android
  • ios