ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാൻ പല കാരണങ്ങളുണ്ട്. പല രാജ്യങ്ങളും അവിടുത്തെ കടുത്ത സാമ്പത്തിക നയങ്ങൾ കാരണമോ, ഉയർന്ന ഊർജ ചെലവ് കാരണമോ, യുക്രൈൻ യുദ്ധം മൂലമോ സാമ്പത്തിക മാന്ദ്യത്തിലേക്കോ താഴ്ന്ന സാമ്പത്തിക വളർച്ചാ നിരക്കിലേക്കോ തള്ളിവിടപ്പെട്ടേക്കുമെന്നും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ദില്ലി: ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകൾ ശക്തമായിരിക്കെ, ഇന്ത്യ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച കൈവരിക്കുന്ന രാജ്യമാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗമായ സഞ്ജീവ് സന്യാൽ. 2023 മാർച്ച് 31 ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു.

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാൻ പല കാരണങ്ങളുണ്ട്. പല രാജ്യങ്ങളും അവിടുത്തെ കടുത്ത സാമ്പത്തിക നയങ്ങൾ കാരണമോ, ഉയർന്ന ഊർജ ചെലവ് കാരണമോ, യുക്രൈൻ യുദ്ധം മൂലമോ സാമ്പത്തിക മാന്ദ്യത്തിലേക്കോ താഴ്ന്ന സാമ്പത്തിക വളർച്ചാ നിരക്കിലേക്കോ തള്ളിവിടപ്പെട്ടേക്കുമെന്നും അദ്ദേഹം പിടിഐക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഒക്ടോബർ ആറിന് ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ നടപ്പ് സാമ്പത്തിക വർഷത്തിൽ ആറര ശതമാനം വരെ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ചൈന ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും പിന്നിലേക്ക് തള്ളപ്പെടുമെന്നായിരുന്നു റിപ്പോർട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തൽ.

ഇതിൽ നിന്നും അര ശതമാനം അധികം വളർച്ചയാണ് സഞ്ജീവ് പ്രതീക്ഷിക്കുന്നത്. 2002 മുതൽ 2007 വരെ കാലത്ത് ആഗോള തലത്തിൽ സാമ്പത്തിക രംഗത്തുണ്ടായ വളർച്ചയുടെ സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിൽ അന്ന് ഇന്ത്യ നേടിയ ഏഴ് ശതമാനം വളർച്ചയേക്കാൾ ഉയർന്ന് ഒൻപത് ശതമാനം വരെ വളർച്ച നേടാൻ കഴിഞ്ഞേനെയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചിരന്നു. ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായാണ് ലോകബാങ്ക് വെട്ടിക്കുറച്ചത്. 2022 ജൂണിൽ ആയിരുന്നു ലോകബാങ്ക് വളർച്ചാ നിരക്ക് പ്രവചിച്ചിരുന്നത്. അന്താരാഷ്ട്ര നാണയ നിധിയുമായുള്ള വാർഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ ലോകബാങ്കിന്റെ ഏറ്റവും പുതിയ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിലാണ് പുതുക്കിയ പ്രവചനങ്ങൾ ഉള്ളത്.

ഗാർഹിക വായ്പകളിൽ തിരിച്ചടവ് മുടങ്ങുന്നു; ബാങ്കുകൾക്ക് കിട്ടാനുള്ള തുക കുത്തനെ ഉയരുന്നു