Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ഓയിൽ ഒരു റിഫൈനറി കൂടി വികസിപ്പിക്കുന്നു; 32946 കോടിയുടെ പദ്ധതി

കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർ ഈ മൂലധന നിക്ഷേപത്തിന് അംഗീകാരം നൽകി. രാജ്യത്തെ ആഭ്യന്തര ഇന്ധന ആവശ്യകത പൂർത്തീകരിക്കാൻ വേണ്ട ഉൽപ്പാദനം നടത്താൻ ഇതിലൂടെ പാനിപത് റിഫൈനറിക്ക് സാധിക്കും. 

Indian Oil to expand Panipat refinery with capex of Rs 32,946 crore
Author
New Delhi, First Published Feb 27, 2021, 11:34 AM IST

ദില്ലി: ഇന്ത്യൻ ഓയിൽ പാനിപത് റിഫൈനറി വികസിപ്പിക്കുന്നു. 15 മില്യൺ മെട്രിക് ടൺ വാർഷിക ശേഷിയിൽ നിന്ന് 25 മില്യൺ മെട്രിക് ടണിലേക്ക് ഉൽപ്പാദന ശേഷി വർധിപ്പിക്കാനാണ് 32946 കോടിയുടെ പദ്ധതി. പോളിപ്രൊപിലീൻ യൂണിറ്റും കാറ്റലിറ്റിക് ഡിവാക്സിങ് യൂണിറ്റും ഇൻസ്റ്റാൾ ചെയ്യും. 2024 സെപ്തംബറിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യം.

കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടർമാർ ഈ മൂലധന നിക്ഷേപത്തിന് അംഗീകാരം നൽകി. രാജ്യത്തെ ആഭ്യന്തര ഇന്ധന ആവശ്യകത പൂർത്തീകരിക്കാൻ വേണ്ട ഉൽപ്പാദനം നടത്താൻ ഇതിലൂടെ പാനിപത് റിഫൈനറിക്ക് സാധിക്കും. 

പാനിപത് റിഫൈനറിയാണ് ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ, ഛണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലേക്കും രാജസ്ഥാന്റെയും ഉത്തർപ്രദേശിന്റെയും ദില്ലിയുടെയും ചില ഭാഗങ്ങളിലേക്കുള്ള ഇന്ധനം വിതരണം ചെയ്യുന്നത്.

ഇന്ത്യയുടെ ഇന്ധന വിപണിയുടെ പകുതിയോളം ഇന്ത്യൻ ഓയിലിന്റെ കൈവശമാണ്. 2019-20 കാലത്ത് മാത്രം 78.54 മില്യൺ മെട്രിക് ടൺ ഉൽപ്പാദനമാണ് ഇന്ത്യൻ ഓയിൽ നേടിയത്. രാജ്യത്തെ ഇന്ധന ലഭ്യതയുടെ പകുതിയോളം വരുമിത്.

Follow Us:
Download App:
  • android
  • ios