സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധന 58 ശതമാനമാണ്. 96 ടണാണ് മൂന്ന് മാസം കൊണ്ട് വിറ്റഴിക്കപ്പെട്ട സ്വര്‍ണത്തിന്റെ അളവ്. 

ചെന്നൈ: ആഗോള തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്റ് ഏഴ് ശതമാനം ഇടിഞ്ഞപ്പോള്‍ ഇന്ത്യയില്‍ വന്‍ തോതില്‍ ഉയര്‍ന്നു. ജൂലൈ-സെപ്റ്റംബര്‍ പാദവാര്‍ഷികത്തില്‍ 47 ശതമാനമാണ് സ്വര്‍ണത്തിന്റെ വില്‍പ്പനയിലുണ്ടായ വര്‍ധന. 139 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ കഴിഞ്ഞ പാദവാര്‍ഷികത്തില്‍ വിറ്റഴിക്കപ്പെട്ടത്. കൊവിഡ് ബാധയിലുണ്ടായ കുറവാണ് സ്വര്‍ണ ഡിമാന്റില്‍ വര്‍ധനവുണ്ടാകാന്‍ കാരണം. കൊവിഡ് പ്രതിസന്ധി നീങ്ങിയതോടെ ആളുകള്‍ കരുതല്‍ ധനമായി സ്വര്‍ണം വാങ്ങുകയായിരുന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. 

സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധന 58 ശതമാനമാണ്. 96 ടണാണ് മൂന്ന് മാസം കൊണ്ട് വിറ്റഴിക്കപ്പെട്ട സ്വര്‍ണത്തിന്റെ അളവ്. സ്വര്‍ണത്തിലുള്ള നിക്ഷേപവും 18 ശതമാനം വര്‍ധന രേഖപ്പെടുത്തി.
സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുമ്പോള്‍ കഴിഞ്ഞ പാദവാര്‍ഷികത്തില്‍ 37 ശതമാനമാണ് ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റിലുണ്ടായ വര്‍ധന. 59330 കോടിയുടെ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. ആകെ നിക്ഷേപം 27 ശതമാനം ഉയര്‍ന്ന് 42.9 ടണ്ണിലെത്തി.