Asianet News MalayalamAsianet News Malayalam

വിന്റർ സീസൺ എത്തുന്നു; വിമാനങ്ങൾ പാട്ടത്തിനെടുക്കൽ ഇൻഡിഗോ

യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നതിന് ബോയിംഗ് വൈഡ്-ബോഡി ജെറ്റുകൾ പാട്ടത്തിനെടുക്കാൻ ഇൻഡിഗോ. വെറ്റ് ലീസിന് കളമൊരുങ്ങുന്നു 
 

IndiGo is planning to wet lease Boeing wide-body jets to meet travel demand
Author
First Published Nov 28, 2022, 4:24 PM IST

ദില്ലി: യാത്ര ആവശ്യങ്ങൾ വർധിക്കുന്നതോടെ മറ്റൊരു എയർലൈനിന്റെ ബോയിംഗ് കമ്പനിയുടെ വലിയ ജെറ്റുകൾ പാട്ടത്തിനെടുക്കാൻ തയ്യാറായി ഇൻഡിഗോ. ശീതകാല ഷെഡ്യൂളിനായി വെറ്റ് ലീസ് അടിസ്ഥാനത്തിൽ ബോയിംഗ് 777 വിമാനങ്ങൾ പാട്ടത്തിനെടുക്കുമെന്നാണ് റിപ്പോർട്ട്. 

എത്ര ജെറ്റുകൾ പാട്ടത്തിനെടുക്കുമെന്ന് വ്യക്തമല്ല. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇൻഡിഗോയ്ക്ക് തുർക്കി എയർലൈൻസിൽ നിന്ന് ആറ് 777 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് വെറ്റ് ലീസ് നൽകാന്‍ ധാരണയായിട്ടുള്ളതായി റിപ്പോർട്ടുണ്ട്. വെറ്റ് ലീസിംഗ് എന്നത് ഒരു വിമാനം പാട്ടത്തിനെടുക്കുന്ന രീതിയെ സൂചിപ്പിക്കുന്നു,

ഇന്ത്യൻ വിമാനക്കമ്പനികൾക്ക് അവർ പറക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്‌ട്ര റൂട്ടുകളെ അടിസ്ഥാനമാക്കി ഒരു വർഷത്തേക്ക് വൈഡ്-ബോഡി ജെറ്റുകൾ വെറ്റ് ലീസ് നൽകാമെന്ന് ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയം വിധിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

പാട്ടത്തിനെടുക്കത്തിനെ കുറിച്ച് ഇൻഡിഗോയുടെ പ്രതിനിധികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുബായിലെയും അബുദാബിയിലെയും ഹബ്ബുകളിലൂടെ രാജ്യത്തേക്കുള്ള വിദേശ യാത്രകളിൽ ആധിപത്യം പുലർത്തുന്ന എമിറേറ്റ്സ്, ഇത്തിഹാദ് എയർവേസ് പിജെഎസ്‌സി എന്നിവയുമായി അന്താരാഷ്ട്ര റൂട്ടുകളിൽ മികച്ച മത്സരം നടത്താനായി വൈഡ്-ബോഡി എയർക്രാഫ്റ്റുകളുടെ എണ്ണം വിപുലീകരിക്കാൻ ഇന്ത്യൻ സർക്കാർ പ്രാദേശിക വിമാനക്കമ്പനികളെ പ്രേരിപ്പിക്കുന്നുണ്ട്. 

ഇന്ത്യയിൽ, എയർ ഇന്ത്യ ലിമിറ്റഡും സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡിന്റെ ഇന്ത്യൻ അഫിലിയേറ്റ് ആയ വിസ്താരയും മാത്രമാണ് ദീർഘദൂര റൂട്ടുകളിൽ ഭൂരിഭാഗവും സർവീസ് നടത്തുന്നത്. ഇൻഡിഗോ അതിന്റെ നിലവിലുള്ള ചില പാട്ട കരാറുകൾ നീട്ടാനും വിമാനങ്ങളുടെ കുറവു പരിഹരിക്കാൻ വെറ്റ് ലീസുകൾ ഉപയോഗിക്കാനും തയ്യാറെടുക്കുകയാണ് എന്ന് ഇൻഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്‌സ്  ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios