മുംബൈ: രാജ്യത്തെ മുൻനിര എയർലൈൻ കമ്പനിയായ ഇൻഡിഗോ നേരത്തെ പ്രഖ്യാപിച്ച ധനസമാഹരണ പദ്ധതികളിൽ നിന്ന് പിന്മാറിയേക്കും.ആഭ്യന്തര സർവ്വീസുകൾ സാധാരണഗതിയിലായി ഈ മാസം മുതൽ വരുമാനം മെച്ചപ്പെടുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. 

കഴിഞ്ഞ മാസം നാലായിരം കോടി രൂപ ധനസമാഹാരണത്തിന് കമ്പനി ഡയറക്ടർമാരുടെ യോഗം അനുമതി നൽകിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ധനസമാഹരണ പദ്ധതികൾക്ക് അമ്പത് ശതമാനം മാത്രം സാധ്യതയെന്ന് ഇൻഡിയോ സിഇഒ റോണോ ജോയ് ദത്ത പ്രതികരിച്ചു