റഷ്യ-ഉക്രെയ്ൻ സംഘർഷവും എണ്ണവിലയും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് വ്യക്തമാക്കി ആർബിഐ. രാജ്യത്ത് പണപ്പെരുപ്പം വർധിക്കാനും ഇത് കാരണമാകും.
തിരുവനന്തപുരം :റഷ്യ-ഉക്രെയ്ൻ സംഘർഷം (Russia-Ukraine war) ആഗോള അസംസ്‌കൃത എണ്ണയുടെയും ( crude oil) ഭക്ഷ്യ എണ്ണയുടെയും (edible oil )വില ഉയരുന്നതിലേക്ക് നയിച്ചതിനാൽ നാണയപ്പെരുപ്പം (inflation )ഈ വര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്(RBI). ഉയരുന്ന എണ്ണവില രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ദോഷമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. 2022- 23 സാമ്പത്തിക വർഷത്തെ ആദ്യത്തെ വായ്പാ നയം അവതരിപ്പിക്കവേ ആണ് രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ ആഘാതങ്ങൾ ബാധിക്കുമെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കിയത്.
ഉയരുന്ന എണ്ണവില രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തലിലാണ് റിസർവ് ബാങ്ക്. ഈ വര്‍ഷം ക്രൂഡ് ഓയിൽ വില ശരാശരി 100 ഡോളറായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ കണക്കുകൂട്ടല്‍. അത് രാജ്യത്ത് നാണയപ്പെരുപ്പം ഉണ്ടാകും. ഈ വര്‍ഷം നാണയപ്പെരുപ്പം 5.7 ശതമാനമായി ഉയര്‍ന്നേക്കാമെന്ന് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാലര ശതമാനമായിരിക്കും നാണയപ്പെരുപ്പമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തല്‍. രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കിലും കുറവുണ്ടാകും. 7.2 ശതമാണ് നിലവില്‍ റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക്. നേരത്തെ 7.8 ശതമാനം വളര്‍ച്ച് ഉണ്ടാകുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ പ്രതീക്ഷ.
മൂന്നു ദിവസം നീണ്ട ധനനയ സമിതി യോഗത്തിനു ശേഷമാണ് പുതിയ സാമ്പത്തിക വര്‍ഷത്തിനെ വായ്പ നയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. നിലവിലെ റിപ്പോ നിരക്കില്‍ മാറ്റം വേണ്ടെന്നാണ് റിസര്‍വ് ബാങ്കിന്‍റെ തീരുമാനം. അതായത് ബാങ്കുകളുടെ വായ്പ നിക്ഷേപ പലിശകള്‍ക്ക് മാറ്റമുണ്ടാകില്ല. ഇപ്പോഴത്തെ നിരക്കുകള്‍ തന്നെ തുടരും. നിലവിൽ നാല് ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനമായി ഉയര്‍ത്തി. റിപ്പോ നിരക്കില്‍ മാറ്റമില്ലാത്തതിനാല്‍ നിലവിലെ വായ്പ പലിശ നിരക്കുകളും മാറില്ല. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പുതിയ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി. ഒമിക്രോൺ തരംഗത്തിന്റെ ആഘാതത്തിൽ നിന്ന് പതിയെ സമ്പദ്‌വ്യവസ്ഥ കരകയറുകയാണെന്നും അദ്ദേഹം പറഞ്ഞു.
