Asianet News MalayalamAsianet News Malayalam

പണപ്പെരുപ്പം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, മെയ് മാസത്തിൽ നിരക്ക് ആറ് ശതമാനത്തിന് മുകളിൽ

ഭക്ഷ്യ-പാനീയങ്ങളിലെ മെയ് മാസ പണപ്പെരുപ്പ നിരക്ക് 5.24 ശതമാനമാണ്.
 

inflation may 2021 month
Author
New Delhi, First Published Jun 14, 2021, 7:08 PM IST

മുംബൈ: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം മെയ് മാസത്തിൽ ആറ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.3 ശതമാനമായി ഉയർന്നു. ഏപ്രിലിൽ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.23 ശതമാനമായിരുന്നു.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം അഞ്ച് മാസത്തിന് ശേഷം ആദ്യമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ ബി ഐ) ലക്ഷ്യ പരിധി ലംഘിച്ചു. പണപ്പെരുപ്പ ലക്ഷ്യത്തിന്റെ ഭാഗമായി പണപ്പെരുപ്പം നാല് ശതമാനമായി നിലനിർത്താൻ ആർബിഐ നിർബന്ധിതമാണ്.

റോയിട്ടേഴ്സ് സാമ്പത്തിക വിദ​ഗ്ധർക്ക് ഇടയിൽ നടത്തിയ വോട്ടെടുപ്പിൽ മെയ് മാസത്തിൽ പണപ്പെരുപ്പ നിരക്ക് 5.30 ശതമാനമായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. ഭക്ഷ്യവിലക്കയറ്റം മെയ് മാസത്തിൽ 5.01 ശതമാനമായി ഉയർന്നു. ഏപ്രിലിൽ ഇത് 1.96 ശതമാനമായിരുന്നു. പ്രധാന പണപ്പെരുപ്പം 6.6 ശതമാനമായിരുന്നു.

ഭക്ഷ്യവസ്തുക്കൾക്കുള്ളിൽ പച്ചക്കറികളുടെ വില മെയ് മാസത്തിൽ (-) 1.92 ശതമാനമായിരുന്നു. കഴിഞ്ഞ മാസം ഇത് (-) 14.18 ശതമാനമായിരുന്നു. അതേസമയം, ഭക്ഷ്യ-പാനീയങ്ങളിലെ മെയ് മാസ പണപ്പെരുപ്പ നിരക്ക് 5.24 ശതമാനമാണ്.

ഭക്ഷ്യ എണ്ണയിലെയും ഫാറ്റുകളിലെയും പണപ്പെരുപ്പ നിരക്ക് മെയ് മാസത്തിൽ 30.84 ശതമാനമായി ഉയർന്നു. മെയ് മാസത്തിൽ ഇത് 25.91 ശതമാനമായിരുന്നു.

Follow Us:
Download App:
  • android
  • ios