Asianet News MalayalamAsianet News Malayalam

ഗൂഗിളിനോട് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി

പരസ്യ വരുമാനം ഉയര്‍ത്തുന്നതിനൊപ്പം പബ്ലിഷര്‍മാര്‍ക്ക് നല്‍കുന്ന റവന്യു റിപ്പോര്‍ട്ടില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

INS asked to more remuneration from google
Author
New Delhi, First Published Feb 26, 2021, 4:01 PM IST

ദില്ലി: ഗൂഗിളിനോട് കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ കത്ത്. ഉള്ളടക്കം ഉപയോഗിക്കുന്നതിനും പരസ്യ വരുമാനത്തിന്റെ പങ്ക് ഉയര്‍ത്തുന്നതും ആവശ്യപ്പെട്ടാണ് കത്ത്. ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സഞ്ജയ് ഗുപ്തയ്ക്ക് ഐഎന്‍എസ് പ്രസിഡന്റ് എല്‍ ആദിമൂലമാണ് കത്തയച്ചത്.

പബ്ലിഷറുടെ പരസ്യ വരുമാന പങ്ക് 85 ശതമാനമായി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ഗൂഗിളിനോടും ഫെയ്‌സ്ബുക്കിനോടും മാധ്യമസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് കത്ത്.

രാജ്യത്തെ മാധ്യമസ്ഥാപനങ്ങള്‍ ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ഏറ്റവും താഴേത്തട്ടില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിക്കുന്നത്. ഈ ഉള്ളടക്കമാണ് ഇന്ത്യയില്‍ ഗൂഗിളിന് ആധികാരികത ഉറപ്പാക്കുന്നത്. പരസ്യ വരുമാനം ഉയര്‍ത്തുന്നതിനൊപ്പം പബ്ലിഷര്‍മാര്‍ക്ക് നല്‍കുന്ന റവന്യു റിപ്പോര്‍ട്ടില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

പരസ്യ വരുമാനത്തിന്റെ എത്ര ശതമാനമാണ് ഗൂഗിള്‍ പബ്ലിഷര്‍ക്ക് നല്‍കുന്നതെന്ന ചോദ്യവും ഉന്നയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനമെന്താണെന്ന് പബ്ലിഷര്‍മാര്‍ക്ക് അറിയില്ല. നിശ്ചിത തുക ലഭിക്കുന്നുണ്ട്, എന്നാല്‍ അതെന്തിനാണെന്ന് അറിയാത്ത സ്ഥിതിയാണ്. അടിസ്ഥാനപരമായി ഉള്ളടക്കം മാധ്യമസ്ഥാപനങ്ങളുടേതാണ്. അതിനാല്‍ തന്നെ കൂടുതല്‍ തുക ലഭിക്കേണ്ടതുണ്ടെന്നും സൊസൈറ്റി ആവശ്യപ്പെടുന്നു.
 

Follow Us:
Download App:
  • android
  • ios