കുറഞ്ഞ പലിശ, ഉടനടി പണം; വനിതകൾക്ക് തൽക്ഷണ വായ്പയ്ക്കായി എങ്ങനെ അപേക്ഷിക്കാം
എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയുന്നതും ഒപ്പം താങ്ങാനാവുന്ന നിരക്കുകൾ, വേഗത്തിലുള്ള അംഗീകാരം എന്നിവ തൽക്ഷണ വായ്പകളുടെ സവിശേഷതകളാണ്.

വീട്ടമ്മമാർക്ക് വായ്പ ആവശ്യം വന്നാൽ എന്തുചെയ്യും? അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചെലവുകൾ പരിഹരിക്കാൻ ഉടനടി വായ്പ വേണ്ടവർ അറിഞ്ഞിരിക്കേണ്ടതാണ് തൽക്ഷണ വായ്പകളെ കുറിച്ച്. എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയുന്നതും ഒപ്പം താങ്ങാനാവുന്ന നിരക്കുകൾ, വേഗത്തിലുള്ള അംഗീകാരം എന്നിവ തൽക്ഷണ വായ്പകളുടെ സവിശേഷതകളാണ്.
മാത്രമല്ല കുറഞ്ഞ പലിശ നിരക്കുകളാണ് സാധരണയായി ഈ വായ്പകൾക്ക് വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകൾക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതികളിൽ കുറഞ്ഞ പ്രോസസ്സിംഗ് ഫീയുമാണ് ബാങ്കുകൾ ഈടക്കുക. ഒപ്പം ഈദ് ആവശ്യമില്ലാത്തതും പണം ലഭിക്കാൻ അധിക സമയം എടുക്കില്ല എന്നുള്ളതും ഈ വായ്പകളുടെ ഗുണം തന്നെയാണ്
വീട്ടമ്മമാര്‍ക്കുള്ള പെട്ടെന്നുള്ള വ്യക്തിഗത വായ്പയ്ക്ക് ആവശ്യമായ രേഖകള്‍
ഐഡ്രന്‍റിറ്റി പ്രൂഫ്: ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടേഴ്സ് ഐഡി.
വിലാസ തെളിവ്: ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, യൂട്ടിലിറ്റി ബില്‍ അല്ലെങ്കില്‍ വോട്ടേഴ്സ് ഐഡി.
ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ഘട്ടങ്ങള്‍
ഘട്ടം 1: ബാങ്കിന്‍റെയോ ധനകാര്യ സ്ഥാപനത്തിന്‍റെയോ വെബ്സൈറ്റിലേക്കോ മൊബൈല്‍ ആപ്പിലേക്കോ പോകുക.
ഘട്ടം 2: ലോഗിന്‍ ചെയ്യുന്നതിന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത സെല്‍ ഫോണ്‍ നമ്പര്‍ നല്‍കുക.
ഘട്ടം 3: ലിസ്റ്റില്‍ നിന്ന് ' വ്യക്തിഗത വായ്പ' തിരഞ്ഞെടുക്കുക.
ഘട്ടം 4: ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ ഫയലുകള്‍ അറ്റാച്ചുചെയ്യുക.
ഘട്ടം 5: നിങ്ങളുടെ അപേക്ഷ അംഗീകരിച്ചതിന് ശേഷം ലോണ്‍ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
