Asianet News MalayalamAsianet News Malayalam

ഇൻഷുറൻസ് എന്തിന്? മനസ്സമാധാനവും കിട്ടും, സമ്പാദ്യവും നഷ്ടമാകില്ല

ജീവിതത്തിൽ പലവിധത്തിലുണ്ടാകുന്ന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുള്ളതാണ് ഇൻഷുറൻസുകൾ.

insurance policies benefits apk
Author
First Published Nov 4, 2023, 8:30 PM IST

ജീവിതത്തിൽ സാമ്പത്തിക ഭദ്രതയും, സുരക്ഷിതത്വവും  ഉറപ്പുവരുത്തുന്നതിനായാണ് മിക്കവരും ഇന്‍ഷുറന്‍സ് പോളിസികളെടുക്കുന്നത്. അപകടങ്ങളെത്തുടർന്നുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ , മെഡിക്കൽ എമർജെൻസി, ഇങ്ങനെ  ജീവിതത്തിൽ പലവിധത്തിലുണ്ടാകുന്ന അനിശ്ചിതത്വങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനുള്ളതാണ് ഇൻഷുറൻസുകൾ. വിവിധതരം ഇൻഷുറൻസുകൾ ഇന്ന് നിലവിലുണ്ട്. നിരവധി ആനുകൂല്യങ്ങൾ ഉണ്ടായിരുന്നിട്ടുകൂടി   ഇൻഷുറൻസ് പരിരക്ഷ  തിരഞ്ഞെടുക്കാത്തവരും നിരവധിയാണ്. ഇൻഷുറൻസ് പരിരരക്ഷ വാങ്ങുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നോക്കാം

സാമ്പത്തിക നഷ്ടത്തിനെതിരായ സംരക്ഷണം

സാമ്പത്തിക നഷ്ടത്തിൽ നിന്ന് സംരക്ഷണം തരുന്നു എന്നതാണ് ഇൻഷുറൻസ് വാങ്ങുന്നതിന്റെ ഒരു പ്രധാന കാരണം. മാത്രമല്ല, ഒരായുസ്സ് മുഴുവൻ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ ജീവിത സമ്പാദ്യമെല്ലാം ചെലവഴിക്കേണ്ടി വരില്ല എന്ന ലാഭം കൂടിയുണ്ട്. അപകടങ്ങൾ, അസുഖം, വസ്തു നാശം തുടങ്ങിയ അപ്രതീക്ഷിത സംഭവങ്ങളിൽ സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നതിനാണ് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾക്കൊരു കാർ ഇൻഷുറൻസ് ഉണ്ടായിരിക്കുകയും, വാഹനം അപകടത്തിൽ പെടുകയും ചെയ്താൽ,  വാഹനം റിപ്പയർ ചെയ്യുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ ഉള്ള ചെലവ് നിങ്ങളുടെ ഇൻഷുറൻസ് പോളിസി വഹിക്കും.

അതുപോലെ, നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ,ചികിത്സ ആവശ്യമുള്ളപ്പോൾ,  ചികിത്സാ ചെലവുകളുടെ ചിലവ് നിങ്ങളുടെ ഇൻഷുറൻസ് പോളിസി  വഹിക്കുന്നതാണ്. ഇത്തരത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു സുരക്ഷാ കവചമാണ്  ഇൻഷുറൻസ് പരിരക്ഷകൊണ്ട് ലഭിക്കുന്നത്.

ടെൻഷൻ ഫ്രീയാകാം

സാമ്പത്തിക പരിരക്ഷ നൽകുന്നതിനൊപ്പം, ഇൻഷുറൻസ്  എടുക്കുന്നതിലൂടെ ടെൻഷനും കുറയ്ക്കാം  മനസ്സമാധാനവും ഉണ്ടാകും.  ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നത് വലിയൊരാശ്വാസം തന്നെയാണ്. ഇത് വഴി  ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാനുമാകും.

ആസ്തികൾക്ക് മേലുള്ള സംരക്ഷണം

വീടുകൾ, കാറുകൾ,  പോലുള്ള സാമ്പത്തിക ആസ്തികളുള്ളവരാണ് ഇന്നു കൂടുതലും.  ഇൻഷുറൻസ് ഇല്ലെങ്കിൽ, അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടായാൽ ഇത്തരം ആസ്തികൾ നഷ്‌ടപ്പെടാനോ കേടുപാടുകൾ സംഭവിക്കാനോ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ഇത്തരം ആസ്തികൾ  നഷ്‌ടപ്പെടുകയോ, , കേടുപാടുകൾ സംഭവിക്കുകയോ മറ്റോ ചെയ്‌താൽ അവ നന്നാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്‌തുവെന്ന് ഉറപ്പാക്കിക്കൊണ്ട് ഇൻഷുറൻസിന് ആസ്തികൾക്ക്  പരിരക്ഷ നൽകാൻ കഴിയും.

Follow Us:
Download App:
  • android
  • ios